Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 10:42 am

Menu

Published on October 13, 2017 at 1:12 pm

ഞാന്‍ കാരണം അവന് ഒരു ദോഷവും വരരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു; ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കാത്തതിനെ കുറിച്ച് ഇന്നസെന്റ്

reason-for-innocent-not-visiting-dileep-in-jail

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായിരിക്കെ നടന്‍ ദിലീപിനെ ജയിലില്‍ പോയി കാണാതിരുന്നതിന്റെ കാരണം വ്യക്തമാക്കി നടനും എം.പിയുമായ ഇന്നസെന്റ്.

താന്‍ കാണാന്‍ പോകുന്നത് കൊണ്ട് ദിലീപിന് ഒരു ദോഷവും വരരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നതുകൊണ്ടാണ് ജയിലില്‍ ചെന്ന് കാണാതിരുന്നതെന്ന് ഇന്നസെന്റ് പറഞ്ഞു.

ഒരു സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്നസെന്റ് ദിലീപിനെ ജയിലില്‍ കാണാന്‍ പോകാത്തതിന്റെ കാരണം വ്യക്തമാക്കിയത്. എം.പി ആയതിനാലാണ് താന്‍ ജയിലില്‍ പോകാതിരുന്നത്. അമ്മയുടെ പ്രസിഡന്റ് മാത്രമായിരുന്നെങ്കില്‍ ഇടയ്ക്കിടയ്ക്ക് പോയി കാണുമായിരുന്നുവെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.

ദിലീപിനെ ആരെല്ലാം ജയിലില്‍ പോയി കണ്ടോ അവര്‍ക്കെല്ലാം കാണാനുളള അവകാശമുണ്ട്. ഇനിയും പോയി കാണാം. സ്വന്തം മകന്‍ കൊലപാതകിയാണെങ്കിലും അച്ഛന്‍ പോയി കാണില്ലേ എന്നും ഇന്നസെന്റ് ചോദിച്ചു.

ഭരണകക്ഷിയുമായി ബന്ധപ്പെട്ട ഒരു ജനപ്രതിനിധി എന്ന നിലയില്‍ താന്‍ സ്വാധീനം ചെലുത്താന്‍ ശ്രമിച്ചെന്ന രീതിയിലുളള വാര്‍ത്തകള്‍ ഉണ്ടാകാതിരിക്കാനാണ് മാറി നിന്നത്, ഇന്നസെന്റ് ചൂണ്ടിക്കാട്ടി.

ഇക്കാര്യം ദിലീപിനും അറിയാമെന്നും താന്‍ കാണാന്‍ പോയത് കൊണ്ട് അവന് ഒരു ദോഷവും വരരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു എന്നും ഇന്നസെന്റ് വ്യക്തമാക്കി. ഇരയായ സഹപ്രവര്‍ത്തകയുടെ വിവരങ്ങളും താന്‍ അന്വേഷിച്ചിരുന്നു. ഒപ്പമുണ്ടെന്ന് ഉറപ്പ് നല്‍കിയതായും അവരുടെ ഭാവിവരനെ വിളിച്ച് സംസാരിച്ചിരുന്നെന്നും ഇന്നസെന്റ് അഭിമുഖത്തില്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News