Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 7:57 pm

Menu

Published on October 13, 2017 at 2:44 pm

കോക്ക്പിറ്റിലിരുന്ന് വിമാനം പറത്തിയത് ഇത്തിഹാദിന്റെ ആറു വയസുകാരന്‍ പൈലറ്റ്

6-year-old-becomes-etihad-pilot-for-a-day

കോക്ക്പിറ്റിലിരുന്ന് പൈലറ്റിനോട് വളരെ ആധികാരികമായി വിമാനത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒരു ആറു വയസുകാരന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

പൈലറ്റിനെ പോലും അതിശയിപ്പിക്കുന്നതായിരുന്നു കൊച്ചുമിടുക്കന്റെ അറിവും വിഷയത്തിലെ താല്‍പ്പര്യവും. വലുതാവുമ്പോള്‍ ആരായിത്തീരണമെന്ന് ആദം മുഹമ്മദ് അമീര്‍ എന്ന ഈജിപ്ഷ്യന്‍ മൊറോക്കന്‍ വംശജനായ ആറു വയസുകാരന് യാതൊരു സംശയവുമില്ലായിരുന്നു.

ഇപ്പോഴിതാ ഇത്തിഹാദ് വിമാനക്കമ്പനി ഈ മിടുക്കന്റെ ആഗ്രഹം സാധിച്ചു നല്‍കിയിരിക്കുകയാണ്. ഒരു ദിവസത്തേക്ക് ആറു വയസുകാരനെ ഇത്തിഹാദ് വിമാനത്തിന്റെ പൈലറ്റാക്കിയാണ് അവര്‍ ആദമിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത്.

അഞ്ചു വയസും പതിനൊന്നു മാസവും പ്രായമുള്ളപ്പോള്‍ എത്തിഹാദ് ക്രൂവിനോട് വിമാനം പറത്തുന്നതിനെപ്പറ്റി ആധികാരികമായി സംസാരിക്കുന്നതോടെയാണ് ആദം താരമാകുന്നത്. പൈലറ്റുമാരില്‍ ഒരാള്‍ എടുത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇത്തിഹാദിന്റെ ട്രെയിനിങ് അക്കാദമിയിലേക്ക് ക്ഷണിച്ചുവരുത്തി ലോകത്തെ ഏറ്റവും വലിയ യാത്രാവിമാനമായ എ 380യുടെ കോക്പിറ്റും സാഹചര്യങ്ങളുമായിരുന്നു ആദമിനായി ഇത്തിഹാദ് ഒരുക്കിയത്. സ്റ്റിമുലേറ്ററായിരുന്നു ഇത്. പൈലറ്റാകാന്‍ പഠിക്കുന്നവരെ പരിശീലിപ്പിക്കാനാണു സ്റ്റിമുലേറ്ററുകള്‍ ഉപയോഗിക്കുന്നത്. ആകാശത്തു പറക്കുന്നില്ലെങ്കിലും പറക്കുന്ന വിമാനത്തിന്റെ കോക്പിറ്റിലെ സാഹചര്യങ്ങള്‍ തന്നെയായിരിക്കും ഇതിനുള്ളിലും.

ഏതാണ്ട് അഞ്ചു മണിക്കൂറോളം ആദം പൈലറ്റിന്റെ കുപ്പായത്തില്‍ തിളങ്ങി. ഇതിന്റെ വിഡിയോയും ഇത്തിഹാദ് പുറത്തുവിട്ടിട്ടുണ്ട്. ക്യാപ്റ്റന്‍ സമീറിനും മറ്റുപൈലറ്റുകള്‍ക്കുമൊപ്പമുള്ള യാത്ര മകന്‍ ഏറെ ആസ്വദിച്ചുവെന്ന് ആദത്തിന്റെ പിതാവ് മുഹമ്മദ് അമീര്‍ പറഞ്ഞു.

മൊറോക്കോയില്‍ നിന്നും അബുദാബിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ആദം എന്ന കുട്ടി ശ്രദ്ധയില്‍പ്പെട്ടതെന്നും. ഞങ്ങളുടെ ക്രൂവിനോട് സംസാരിച്ച ആദം ഞെട്ടിച്ചുവെന്നും എത്തിഹാദ് പത്രക്കുറിപ്പില്‍ പറഞ്ഞു. അവന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകട്ടെ എന്ന് ആശംസിച്ച് നിരവധി സമ്മാനങ്ങളും നല്‍കിയാണ് എത്തിഹാദ് ആദമിനെ യാത്രയാക്കിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News