Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിലും ഇന്ധന, പാചകവാതക വിലവര്‍ദ്ധനയിലും പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മുടക്കംകൂടാതെ നടക്കുന്നുണ്ട്. ആവശ്യമായ സുരക്ഷ പൊലീസ് ഒരുക്കിയാണു സര്‍വീസുകള്‍ നടക്കുന്നത്. ഓട്ടോ, ടാക്‌സി, സ്വകാര്യ വാഹനങ്ങള്‍ എന്നിവയും നിരത്തിലുണ്ട്.
അതേസമയം സംസ്ഥാനത്ത് ചിലയിടത്ത് അക്രമസംഭവങ്ങള്‍ അരങ്ങേറി. കൊച്ചി പാലാരിവട്ടത്തും പാലക്കാട് എലപ്പുള്ളിയിലും കെ.എസ്.ആര്‍.ടി.സി ബസിനുനേരെ കല്ലേറുണ്ടായി. തൃശൂര്‍ സ്വരാജ് ഗ്രൗണ്ടിനു സമീപം ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഇവരെ അറസ്റ്റുചെയ്തു നീക്കിയതു നേരിയ സംഘര്‍ഷത്തിനു കാരണമായി.
കെ.എസ്.ആര്‍.ടിസിയുടെ ദീര്‍ഘദൂര ബസുകള്‍ പലതും രാവിലെ സര്‍വീസ് ആരംഭിച്ചിരുന്നു. തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ബസിനു നേരെ കല്ലേറുണ്ടായി. ആര്യനാട് ഡിപ്പോയിലെ ബസിനാണ് സര്‍വീസ് ആരംഭിക്കുന്നതിനിടെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞത്.
നെടുമങ്ങാട്, വിതുര, വെള്ളനാട് എന്നിവിടങ്ങളിലും ബസുകള്‍ തടഞ്ഞു. പാലാരിവട്ടത്തും കെഎസ്ആര്‍ടിസി ബസിന് നേര്‍ക്ക് കല്ലേറുണ്ടായി. തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു.

തിരുവനന്തപുരം പൂവച്ചല്‍, വെളളനാട്, വിതുര എന്നിവിടങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ തടഞ്ഞു. കോന്നിയിലും കോഴഞ്ചേരിയിലും കെ.എസ്.ആര്‍.ടി.സി ബസിനു നേരെ കല്ലേറുണ്ടായതിനാല്‍ പത്തനംതിട്ട ഡിപ്പോയില്‍നിന്നുളള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കൊല്ലത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയുള്ള ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നു യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചു. ഹര്‍ത്താലിന്റെ ഭാഗമായി കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.
അക്രമവും പൊതുമുതല്‍ നശിപ്പിക്കലും ഉണ്ടായാല്‍ കര്‍ശനമായി നേരിടും. അക്രമസാധ്യതയുള്ള സ്ഥലങ്ങളില്‍ ജാഗ്രത പാലിക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നു നടത്താനിരുന്ന പരീക്ഷകളില്‍ മാറ്റമില്ലെന്നു പി.എസ്.സി അറിയിച്ചു.
ഹര്‍ത്താലിനെ തുടര്‍ന്ന് കേരള സര്‍വകലാശാല, മഹാത്മാഗാന്ധി സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല എന്നിവര്‍ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാല 16ന് നടത്താനിരുന്ന ആറാം സെമസ്റ്റര്‍ ബി. ടെക്/ബി.ആര്‍ക് (2004 സ്‌കീം) സപ്ലമെന്ററി പരീക്ഷകള്‍ ഒക്ടോബര്‍ 30ലേക്കും ഏഴാം സെമസ്റ്റര്‍ ബി. ടെക്/പാര്‍ട്ട് ടൈം ബി. ടെക് (2000 സ്‌കീം) സപ്ലിമെന്ററി പരീക്ഷ ഒക്ടോബര്‍ 23ലേക്കും മാറ്റി.
Leave a Reply