Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടിയെ തട്ടിക്കോണ്ടു പോയി ഉപദ്രവിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിനെതിരെ സമഗ്രവും സൂക്ഷ്മവുമായ കുറ്റപത്രം തയ്യാർ. കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തെളിവു നശിപ്പിക്കൽ, പ്രതിയെ സംരക്ഷിക്കൽ, തൊണ്ടി മുതൽ സംരക്ഷിക്കൽ, അന്യായമായി തടങ്കൽ വെക്കൽ, ഭീഷണി തുടങ്ങിയ വകുപ്പുകൾ ദിലീപിനെതിരെ ചുമത്തും. കുറ്റപത്രത്തിനോടൊപ്പം നൽകാനുള്ള തെളിവുകളും റിപ്പോർട്ടുകളും പോലീസ് തയ്യാറാക്കിയിട്ടുണ്ട്.
നടി ഉപദ്രവിക്കപ്പെട്ടു എട്ടു മാസം തികയുന്ന ഇന്ന് തന്നെ കുറ്റപത്രം സമർപ്പിക്കാനായിരുന്നു പോലീസിന്റെ തീരുമാനം. പക്ഷെ മജിസ്‌ട്രേറ്റ് അവധിയായതിനാൽ ദിവസം മാറ്റുകയായിരുന്നു. സമീപകാലത്ത് കേരള പോലീസ് തയ്യാറാക്കിയ ഏറ്റവും സമഗ്രമായതും സൂക്ഷമായതും ആയ കുറ്റപത്രമായിരിക്കും ഇതെന്ന് അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്ത്തമാക്കുന്നു.
നിർണായകമായ തെളിവുകൾ, കുറ്റസമ്മത മൊഴികൾ, സാക്ഷിമൊഴികൾ, രഹസ്യമൊഴികൾ, സൈബർ റിപ്പോർട്ടുകൾ, നേരിട്ടുള്ള തെളിവുകൾ, സാഹചര്യ തെളിവുകൾ, ഫോറൻസിക് റിപ്പോർട്ടുകൾ തുടങ്ങിയവ എല്ലാം ചേരുന്നതാണ് കുറ്റപത്രം. കേസിലെ പ്രതികൾ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുള്ളതിനാൽ വിചാരണ വേഗത്തിൽ നടപ്പിലാക്കാൻ പ്രത്യേക കോടതിയെ നിയോഗിക്കണമെന്ന് ഡിജിപി സർക്കാരിന് ശുപാർശയും നൽകും.
Leave a Reply