Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 1:12 pm

Menu

Published on October 23, 2017 at 11:17 am

ബിരിയാണി ലഭിക്കാത്തതിന് വെയിറ്ററെ തല്ലിയ സംഭവം; സീരിയല്‍ നടി പറഞ്ഞത് പച്ചക്കള്ളമെന്ന് ദൃക്സാക്ഷി

serial-actress-rahmath-hotel-issue-eye-witness-statement

കോഴിക്കോട്: റഹ്മത്ത് ഹോട്ടലില്‍ വെച്ച് മട്ടന്‍ ബിരിയാണി കിട്ടാത്തതിനെ തുടര്‍ന്ന് സീരിയല്‍ നടി അനു ജൂബി വെയിറ്ററെ തല്ലിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി രംഗത്ത്.

സംഭവം നടക്കുമ്പോള്‍ ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന മലാപ്പറമ്പ് സ്വദേശി നജീബാണ് സീരിയല്‍ നടി പറഞ്ഞത് പച്ചക്കള്ളമാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി അനു ജൂബിയും രംഗത്തുവന്നിരുന്നു.

സംഭവത്തെ കുറിച്ച് പുറത്തുവന്നതില്‍ പകുതി മാത്രമാണ് സത്യമെന്നായിരുന്നു ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് അനു ജൂബി പറഞ്ഞിരുന്നത്. എന്നാല്‍ ഇക്കാര്യങ്ങള്‍ തള്ളിക്കളയുകയാണ് സംഭവത്തിന് ദൃക്സാക്ഷിയായ നജീബ്.

ഇടയ്ക്കൊക്കെ റഹ്മത്ത് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോകുന്ന പതിവുണ്ടെന്നും സംഭവ ദിവസം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ രണ്ടു സീറ്റിനപ്പുറത്തുള്ള ടേബിളില്‍ നിന്ന് വലിയ ബഹളം കേള്‍ക്കുന്നുണ്ടായിരുന്നുവെന്നും നജീബ് പറയുന്നു.

നോക്കുമ്പോള്‍ ഒരു പെണ്‍കുട്ടിയും കൂടെയുള്ളവരും വെയിറ്ററോട് കയര്‍ക്കുകയാണ്. 20-23 വയസ് മാത്രമുള്ള ജോലിക്കാരന്‍ പയ്യനോട് കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് ആ പെണ്‍കുട്ടിയുടെ കൂടെ വന്നവര്‍ സംസാരിക്കുന്നത്. പെണ്‍കുട്ടിക്കൊപ്പമുള്ള ഒരു യുവാവ് മദ്യപിച്ചതു പോലെ നന്നായി ആടുന്നുണ്ടെന്നും നജീബ് വനിത ഓണ്‍ലൈനിനോട് വെളിപ്പെടുത്തി.

ഈ സമയം ഒരാള്‍ വന്ന് ഇവരെ ആശ്വസിപ്പിച്ചു. ഭക്ഷണം കഴിക്കാന്‍ വന്നവരില്‍ ചിലര്‍ ഇതെല്ലാം മൊബൈലില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഓഫീസില്‍ ചെല്ലേണ്ട സമയമായതിനാല്‍ ഞങ്ങള്‍ അപ്പോള്‍ തന്നെ അവിടെനിന്ന് ഇറങ്ങുകയും ചെയ്തു. പിന്നീടാണ് ചാനലുകളിലും ഫേസ്ബുക്കിലും ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതെന്നും നജീബ് വ്യക്തമാക്കി.

സംഭവത്തെ കുറിച്ച് അനു ജൂബിയുടെ വീശദീകരണം ഇത്തരത്തിലായിരുന്നു. പിറന്നാള്‍ ആഘോഷിക്കാനായിട്ടാണ് കൂട്ടുകാര്‍ക്കും ഡ്രൈവര്‍ക്കുമൊപ്പം കോഴിക്കോട് റഹ്മത്ത് ഹോട്ടലിലെത്തിയത്. അവിടെയുള്ള ഭക്ഷണം വളരെ രുചികരമാണ് എന്നതും കൊണ്ടാണ് അങ്ങോട്ട് പോയത്. അവിടെ എത്തിയപ്പോള്‍ ഭക്ഷണം കഴിക്കാന്‍ ടേബിള്‍ ഒന്നും തന്നെ ഒഴിവുണ്ടായിരുന്നില്ല. താനും സുഹൃത്ത് മുനീസയും അകത്ത് ഒരു കസേരയില്‍ ഇരിക്കുകയായിരുന്നു. കൂട്ടുകാര്‍ സീറ്റ് കിട്ടാത്തതുകൊണ്ട് പുറത്ത് നില്‍ക്കുകയായിരുന്നു.

ബിരിയാണി ഓര്‍ഡര്‍ ചെയ്തിരുന്നു. ഒരു അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വെയ്റ്റര്‍ വന്ന് മട്ടന്‍ ഐറ്റംസ് ഒന്നും തന്നെ ഇല്ലെന്ന് അറിയിച്ചു. നിങ്ങള്‍ക്ക് ഇത് നേരത്തെ പറഞ്ഞുകൂടായിരുന്നോ എന്ന് ഞങ്ങള്‍ ചോദിച്ചു. ഭക്ഷണത്തിനായി അരമണിക്കൂറായി കാത്തിരിക്കുകയല്ലേ എന്ന് ചോദിച്ചപ്പോള്‍ ഇനിയും കാത്തിരിക്കേണ്ടി വരും എന്ന് പറഞ്ഞ് അയാള്‍ കയര്‍ത്ത് സംസാരിക്കുകയായിരുന്നുവെന്ന് അനു ജൂബി പറഞ്ഞു.

ഹോട്ടലില്‍ എത്തിയവരോട് മോശമായി പെരുമാറിയ വെയിറ്ററെ കൂട്ടുകാര്‍ മാനേജറുടെ റൂമിലേക്ക് പിടിച്ചു കൊണ്ട് പോകുന്ന സമയത്താണ് എനിക്ക് സമീപം നിന്ന ഒരാള്‍ മോശമായി സംസാരിച്ചത്. നീ എന്തൊരു ചരക്കാണെടീ.. എന്നാണ് അവന്‍ പറഞ്ഞത്. ഇങ്ങനെയൊരു കാര്യം കേട്ടാല്‍ ഏത് പെണ്ണും തിരിച്ച് പ്രതികരിക്കും. അത്തരത്തിലൊരു ഡയലോഗ് കേട്ടപ്പോള്‍ അത് നിന്റെ അമ്മയോട് പറഞ്ഞാല്‍ മതി എന്ന് തിരിച്ച് പറഞ്ഞു.

ഈ പ്രശ്നത്തില്‍ ഇടപെട്ട കൂടെയുണ്ടായിരുന്ന സുഹൃത്ത് മുനീസയോട് അയാള്‍ മോശമായി പെരുമാറുകയും അവളെ മര്‍ദ്ദിക്കുകയും ചെയ്തു. എന്നാല്‍ വാര്‍ത്ത വന്നത് ഞാന്‍ മര്‍ദ്ദിച്ചുവെന്നും മട്ടന്‍ ബിരിയാണി കിട്ടാത്തതുകൊണ്ട് ബഹളം വെച്ചെന്നുമാണെന്നും അനു ജൂബി പറയുന്നു.

ഇതില്‍ പരാതിപെടാനാണ് കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ ഇതിന് പിന്നാലെ അവിടെ ഹോട്ടലില്‍ വെച്ച് പ്രശ്നമുണ്ടാക്കിയയാള്‍ തന്നെ മര്‍ദ്ദിച്ചുവെന്ന് പറഞ്ഞ് സ്റ്റേഷനിലെത്തി. ഇയാള്‍ അവിടത്തെ ഒരു സി.പി.എം നേതാവിന്റെ സഹോദരനാണെന്ന് ചില മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞാണ് അറിഞ്ഞതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

സ്റ്റേഷനിലെത്തിയപ്പോള്‍ പൊലീസുകാരുടെ പെരുമാറ്റവും വളരെ മോശമായിരുന്നുവെന്നും അനു ജൂബി പറയുന്നു. ഒരു വനിതാ പൊലീസുകാരിയും മറ്റൊരു പൊലീസുകാരനും മോശമായാണ് സംസാരിച്ചത്. അവര്‍ തന്നെ മര്‍ദ്ദിക്കുകയും ചെയ്തു.

ഞാന്‍ പോയത് എന്റെ പിറന്നാള്‍ ആഘോഷിക്കാനാണ്. പ്രശ്നങ്ങളുണ്ടാക്കാനല്ല, പക്ഷേ പൊലീസില്‍ നിന്നുള്ള പെരുമാറ്റം കണ്ടാല്‍ എന്തോ പീഡനക്കേസിന് കൊണ്ടുവന്നത് പോലെയായിരുന്നു. എന്തോ സ്‌കൂള്‍ കുട്ടികളെ കൊണ്ട് പോകുന്നത് പോലെ വീട്ടുകാര്‍ വന്നാലെ വിടുകയുള്ളൂ എന്നൊക്കെ പറയുകയായിരുന്നു.

മാത്രമല്ല ഞാന്‍ മദ്യപിച്ചുവെന്ന് പറയുന്ന പൊലീസ് മെഡിക്കല്‍ എടുക്കുകയോ അത് തെളിയിക്കുന്ന ടെസ്റ്റുകള്‍ നടത്തുകയോ ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും അനു ജൂബി പറഞ്ഞിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News