Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 7:14 am

Menu

Published on November 1, 2017 at 5:00 pm

പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ വിവാദം; ഫഹദ് ഫാസിലിന്റെ കാറിന്റെ നമ്പര്‍പ്ലേറ്റ് മാറ്റിയ നിലയില്‍

fahad-fasil-pondicherry-registration-car-issue

കൊച്ചി: ആഡംബര വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ സംഭവം വാര്‍ത്തയായതിനു പിന്നാലെ നടന്‍ ഫഹദ് ഫാസിലിന്റെ കാറുകളുടെ നമ്പര്‍പ്ലേറ്റ് മാറ്റിയ നിലയില്‍.

തൃപ്പൂണിത്തുറയിലെ ഫ്ളാറ്റില്‍ വാഹന ഉടമകള്‍ക്ക് നോട്ടീസ് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഫഹദിന്റെ ഉള്‍പ്പെടെയുള്ള കാറുകളുടെ നമ്പര്‍പ്ലേറ്റുകള്‍ മാറ്റിയ നിലയില്‍ കണ്ടെത്തിയതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍മാത്രം പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള പത്തോളം ആഡംബര വാഹനങ്ങളാണ് കണ്ടെത്തിയത്. മൂന്നു കോടി രൂപയുടെ റോള്‍സ് റോയ്സ് കാറും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ വാഹനത്തിന്റെ ഉടമകളാരും കേരളത്തിലെന്ന മറുപടിയാണ് ഫ്ളാറ്റില്‍ നിന്നും ലഭിച്ചത്.

കാറുടമകള്‍ സഹകരിക്കാതിരുന്നാല്‍ നോട്ടീസ് നല്‍കി കടുത്ത നടപടികളിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വ്യാജമേല്‍വിലാസം ഉപയോഗിച്ച് ഫഹദ് ഫാസിലിന്റെ ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നടി അമലാപോളും നടനും എംപിയുമായി സുരേഷ് ഗോപിയും ഇത്തരത്തില്‍ നികുതി വെട്ടിപ്പു നടത്തിയതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

20 ലക്ഷത്തിനു മീതെ വരുന്ന വാഹനങ്ങള്‍ക്ക് ഒന്നര ലക്ഷം രൂപയാണു പോണ്ടിച്ചേരിയിലും മാഹിയിലും ഒറ്റത്തവണ റോഡ് നികുതി. കേരളത്തില്‍ ഇതിന് വാഹനവിലയുടെ 20 % നികുതി നല്‍കണം. ഒരു കോടി രൂപ വിലയുള്ള കാറിനു കേരളത്തില്‍ 20 ലക്ഷം രൂപ നികുതിയാകും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News