Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 12:36 am

Menu

Published on November 2, 2017 at 10:53 am

ഗെയില്‍ സമരം; മുക്കത്തെ ആക്രമണം ആസൂത്രിതം, പിന്നില്‍ തീവ്രസ്വഭാവ സംഘടനകളെന്നും പൊലീസ്

gail-pipe-line-strike-police-says-other-sources-behind-the-attack

മുക്കം: നിര്‍ദിഷ്ട കൊച്ചി – മംഗലാപുരം ഗെയില്‍ വാതക പൈപ് ലൈന്‍ പദ്ധതിക്കെതിരെ നടന്നുവരുന്ന സമരത്തിനിടെ മുക്കം എരഞ്ഞിമാവിലുണ്ടായ അക്രമത്തിനു പിന്നില്‍ തീവ്ര സ്വഭാവമുള്ള സംഘടനകളാണെന്നു പൊലീസ്.

മലപ്പുറത്തുനിന്നുവരെ അക്രമണത്തിനായി ആളുകളെത്തിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മലപ്പുറത്തെ ചില സംഘടനകളെക്കുറിച്ച് അന്വേഷണം തുടങ്ങി. പ്രതിഷേധവും പൊലീസ് സ്റ്റേഷന്‍ ആക്രമണവും ആസൂത്രിതമാണ്. സമരക്കാരില്‍ ചിലരെത്തിയത് വടിയും കല്ലുകളുമായാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

അക്രമമുണ്ടായപ്പോള്‍ അവര്‍ രക്ഷപ്പെട്ടു. ഇതില്‍ പങ്കാളികളായ നാട്ടുകാരാണ് പിടിയിലായവര്‍ കുടുതലും. സമരത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഉള്‍പ്പെടെയുള്ള പങ്ക് അന്വേഷിക്കുന്നുണ്ട്. ആളുകളെ ഭയപ്പെടുത്തി തെറ്റിദ്ധാരണ ഉണ്ടാക്കുകയാണു സമരക്കാരുടെ ലക്ഷ്യമെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ 32 പേരെയാണു ഇന്നലെ അറസ്റ്റു ചെയ്തത്. ഇവരെ റിമാന്‍ഡു ചെയ്തിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

അതിനിടെ സമരക്കാര്‍ക്കുനേരെയുണ്ടായ പൊലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫ് തിരുവമ്പാടി നിയോജകമണ്ഡലത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ അഞ്ചുവരെയാണ് ഹര്‍ത്താല്‍. നിയോജക മണ്ഡലത്തിനു പുറമെ മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലും ഹര്‍ത്താല്‍ നടത്തുന്നുണ്ട്.

ഇന്നലെയാണ് എരഞ്ഞിമാവില്‍ ഒരുമാസമായി നടന്നുവരുന്ന സമരം അക്രമാസക്തമായത്. പൊലീസും സമരക്കാരും തമ്മില്‍ മണിക്കൂറോളം നടുറോഡില്‍ ഏറ്റുമുട്ടുകയായിരുന്നു. സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. കണ്ണീര്‍വാതകവും പ്രയോഗിച്ചു. അക്രമസംഭവങ്ങള്‍ രാത്രി വൈകിയും തുടര്‍ന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News