Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ടെഹ്‌റാന്‍: ഇറാന്‍ ഇറാഖ് അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ ഉയര്‍ന്ന് 130 ആയി. പ്രാദേശിക സമയം രാത്രി 9.20നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇറാഖിലുണ്ടായ ശക്തമായ ഭൂചലനത്തിന്റെ തുടര്‍ച്ചയെന്നോണം കുവൈത്ത്, യുഎഇ, ഇറാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. മരണസംഖ്യ ഇനിയും കൂടിയേക്കും. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
ഇറാഖി കുര്‍ദിസ്ഥാനിലെ ഹലാബ്ജയുടെ തെക്കു പടിഞ്ഞാറ് 30 കിലോമീറ്റര്‍ മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. മൊത്തത്തില്‍ കുറഞ്ഞത് എട്ട് ഗ്രാമങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക കണക്കുകള്‍ പറയുന്നത്. സര്‍പോളെ സഹാബ് നഗരത്തിലാണ് ഏറ്റവുമധികം മരണം ഉണ്ടായിട്ടുള്ളതെന്ന് ഇറാന്റെ എമര്‍ജന്‍സി സര്‍വീസസ് അറിയിച്ചു. ചില സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. റോഡുകളില്‍ മണ്ണിടിച്ചില്‍ ഉണ്ടായത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
പ്രാദേശിക സമയം രാത്രി 9.30നു അടുപ്പിച്ചായിരുന്നു കുവൈത്തില്‍ നേരിയ തോതിലുള്ള ഭൂചലനം അനുഭവപ്പെട്ടത്. കെട്ടിടങ്ങളുടെ ജനലുകള്‍ തകര്‍ന്നു വീണതടക്കം ചെറിയ തോതില്‍ മാത്രമായിരുന്നു കുവൈത്തിലെ ഭൂചലനം. ഷാര്‍ജയിലും ദുബായിലും വരെ ഇതിന്റെ നേരിയ പ്രകമ്പനമുണ്ടായി.
Leave a Reply