Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
70,000 രൂപ വിലയുള്ള ഐഫോണ്‍ വെറും 20,000 രൂപയ്ക്ക് കിട്ടുമെന്നറിഞ്ഞാലോ? ഒന്ന് വാങ്ങിയാല്‍ കൊള്ളാമെന്ന് ആര്‍ക്കും തോന്നാം. ഇന്നത്തെക്കാലത്തും ഇത്തരം തട്ടിപ്പുകള്‍ക്ക് യാതൊരു കുറവുമില്ലെന്നതിന് തെളിവാണ് ഈ യുവാവിനുണ്ടായ അനുഭവം.
സാങ്കേതിക ജ്ഞാനമുള്ളവര്‍ പോലും ഇത്തരം തട്ടിപ്പിനിരയാകുന്നുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലും ഇത്തരം തട്ടിപ്പുകള്‍ ഏറെയാണ്. ഏതു മികച്ച ബ്രാന്‍ഡിന്റെ ഹാന്‍ഡ്‌സെറ്റ് പുറത്തിറങ്ങിയാലും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അതിന്റെ വ്യാജന്‍ ഇറങ്ങുന്ന പതിവുണ്ട്.
ഐഫോണിനും ഇക്കാര്യത്തില്‍ രക്ഷയില്ല. ഇത്തരത്തില്‍ തട്ടിപ്പിനിരയായ മനു എന്ന യുവാവാണ് ഫേസ്ബുക്കിലൂടെ തന്റെ അനുഭവം പങ്കുവെച്ചത്.
ബംഗളൂരില്‍ നിന്ന് നാട്ടിലേക്ക് വരാന്‍ ബസുകാത്തു നില്‍ക്കുന്നതിനിടെയാണ് കണ്ടാല്‍ യോഗ്യനായ ഒരാള്‍ അടുത്തെത്തുന്നതെന്ന് മനു പറയുന്നു. മിനിറ്റുകള്‍ക്ക് ശേഷം അയാള്‍ കൈയ്യിലിരുന്ന ഐഫോണ്‍ 7 പ്ലസ് വില്‍ക്കാനുണ്ടെന്ന് പറഞ്ഞു. വിപണിയില്‍ 70,000 രൂപ വിലയുള്ള ഫോണാണിതെന്നും ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലമാണ് വില്‍ക്കുന്നതെന്നുമാണ് അയാള്‍ പറഞ്ഞത്.
ഫോണ്‍ വാങ്ങിയ കടയുടെ ബില്ല് ഉള്‍പ്പടെയാണ് ഫോണ്‍ വില്‍ക്കാമെന്ന് പറഞ്ഞത്. ഐഫോണ്‍ മോഷ്ടിച്ചതാണോയെന്ന് എന്നറിയാന്‍ ബില്ലും അയാളുടെ ഐഡിയുമെല്ലാം വിശദമായി പരിശോധിച്ചു. വില്‍ക്കാന്‍ വന്നയാളുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചപ്പോഴും ബില്ലിലെ പേരും കാര്‍ഡിലെ പേരും ഒന്നുതന്നെ. എങ്കിലും ഫോണ്‍ വേണ്ടെന്ന് പറഞ്ഞ് ഒഴിവാകാന്‍ നോക്കി. എന്നാല്‍ കഷ്ടപ്പാടുകള്‍ തുടര്‍ന്നതോടെ മനു 20,000 രൂപക്ക് ഐഫോണ്‍ 7 പ്ലസ് വാങ്ങുകയായിരുന്നു.
നാട്ടിലെത്തി രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോഴാണ് ഐഫോണിന്റെ വ്യാജനാണ് ബംഗളൂരില്‍ നിന്ന് വാങ്ങിയതെന്ന് മനസിലായത്. യഥാര്‍ഥ ഐഫോണ്‍ 7 പ്ലസിന്റെ ബോഡിക്കുള്ളില്‍ കവറില്‍ വ്യാജ പാര്‍ട്ട്‌സുകള്‍ ഘടിപ്പിച്ചാണ് തട്ടിപ്പ്.
ഐഫോണ്‍ 7 പ്ലസിന്റെ എല്ലാ ഫീച്ചറുകളും കാണാമെങ്കിലും അകത്ത് വ്യാജ പാര്‍ട്ട്‌സുകളാണ് കുത്തിനിറച്ചുവെച്ചിരിക്കുന്നത്. ഇത്തരം തട്ടിപ്പുകള്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപകമായി നടക്കുന്നുണ്ട്.
Leave a Reply