Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 6:18 pm

Menu

Published on November 28, 2017 at 12:04 pm

‘കളക്ടര്‍ ബ്രോ’ ഇനി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി

presanth-nair-appointed-as-alphons-kannanthanam-private-secretary

ന്യൂഡല്‍ഹി: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുന്‍ കളക്ടര്‍ പ്രശാന്ത് നായരെ നിയമിച്ചു. ഇന്നലെയാണ് അദ്ദേഹത്തിന്റെ പുതിയ നിയമനം സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങിയത്.

അഞ്ചു വര്‍ഷത്തേക്കാണു നിയമനം. കോഴിക്കോട് കലക്ടറായിരുന്ന പ്രശാന്ത് നായര്‍ ഇപ്പോള്‍ അവധിയിലാണ്. കലക്ടര്‍ സ്ഥാനത്തുനിന്നു മാറ്റിയപ്പോള്‍ പ്രശാന്തിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചിരുന്നെങ്കിലും ചുമതല ഏറ്റെടുക്കാതെ അവധിയില്‍ പോകുകയായിരുന്നു.

മന്ത്രിയായി ചുമതലയേറ്റ ഘട്ടത്തില്‍ തന്നെ പ്രശാന്ത് നായരെ പ്രൈവറ്റ് സെക്രട്ടറിയയി നിയമിക്കാനുള്ള ആലോചന സജീവമായിരുന്നു. എന്നാല്‍, പാര്‍ട്ടി കേരള ഘടകത്തില്‍ നിന്ന് ചില എതിര്‍പ്പുകള്‍ ഉയര്‍ന്നു. ഇതാണ് നിയമനം വൈകിച്ചത്.

കോഴിക്കോട് കളക്ടറായിരിക്കെ എം.കെ രാഘവന്‍ എം.പിയുണ്ടായ അഭിപ്രായ വ്യത്യസങ്ങളെ തുടര്‍ന്ന് പ്രശാന്ത് നായരെ ചുമതലയില്‍ നിന്ന് മാറ്റിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News