Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എത്രയൊക്കെ പുരോഗമിച്ചെന്ന് പറഞ്ഞാലും വൈദ്യശാസ്ത്ര രംഗത്തെ അനാസ്ഥയുടെ നിരവധി കഥകള്‍ നാം ഓരോ ദിവസവും കേള്‍ക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു അനുഭവമാണ് നാഗ്പൂരില്‍ നിന്നുള്ള 52 വയസുകാരിക്കും ഉണ്ടായിരിക്കുന്നത്.
അബോര്‍ഷന്‍ ശരിയായ രീതിയില്‍ നടപ്പിലാക്കാത്തതുമൂലമുണ്ടായ ഗുരുതര പ്രത്യാഘാതങ്ങളുടെ ഇരയാണ് ഇവര്‍. നിരവധി കാരണങ്ങളാല്‍ ഗര്‍ഭമലസിപ്പിക്കേണ്ടിവരുന്നവരുണ്ട്. എന്നാല്‍ ഇത് ശരിയായ രീതിയിലാകാതിരുന്നതാണ് ഇവര്‍ക്ക് വിനയായത്.
സഹിക്കാനാകാത്ത വയറുവേദന മൂലമാണ് നാഗ്പൂരില്‍ നിന്നുള്ള 52 വയസ്സുകാരി ആശുപത്രിയിലെത്തുന്നത്. കുടുംബത്തില്‍ നിന്നുള്ള എതിര്‍പ്പു മൂലം 15 വര്‍ഷം മുന്‍പ് ഇവര്‍ക്ക് ഗര്‍ഭമലസിപ്പിക്കേണ്ടിവന്നിരുന്നു. അന്നുമുതല്‍ ഇവര്‍ വയറുവേദന അനുഭവിക്കുന്നുണ്ട്.
കഴിഞ്ഞ മൂന്നുവര്‍ഷമായി തുടര്‍ച്ചയായി ഛര്‍ദ്ദിക്കുന്നതുമൂലമാണ് ഇവര്‍ ഡോക്ടറെ സമീപിച്ചത്. തുടര്‍ന്ന് ഇവരെ പരിശോധിച്ചപ്പോള്‍ ഡോക്ടര്‍ പോലും ഞെട്ടിപ്പോയി. 15 വര്‍ഷം മുന്‍പ് അബോര്‍ട്ട് ചെയ്ത കുഞ്ഞ് ഇപ്പോഴും അവരുടെ ഉദരത്തില്‍.
15 വര്‍ഷം മുന്‍പ് ഇവര്‍ ഗര്‍ഭമലസലിനു വിധേയനായതായി സ്ത്രീരോഗവിദഗ്ധരുടെ പരിശോധനയില്‍ തെളിഞ്ഞു. അന്നനാളത്തില്‍ ബ്ലോക്ക് ഉള്ളതുകൊണ്ട് കുടലിലും തടസം ഉള്ളതായും കല്ലുപോലുള്ള ഒരു വസ്തു ഉള്ളതായും സ്‌കാനിങ്ങ് നടത്തിയപ്പോള്‍ കണ്ടു.
തുടര്‍ന്ന് നടത്തിയ താക്കോല്‍ ദ്വാരപരിശോധനയിലാണ് നാലുമാസം പ്രായമുള്ള ശിശു ഉദരത്തിലുള്ളതായി കണ്ടെത്തിയത്. പൂര്‍ണമായും വളര്‍ന്ന കല്ലുപോലുള്ള ശിശുവിനെ രണ്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്.
അബോര്‍ഷന്‍ നടത്തിയ സമയത്ത് സോണോഗ്രഫി നടത്താത്തിനാലാണ് കുഞ്ഞ് ഉദരത്തില്‍ തന്നെ ഉണ്ടെന്ന കാര്യം അറിയാതിരുന്നത്. ഇത്തരം സ്റ്റോണ്‍ ബേബിയുടെ കേസുകള്‍ വളരെ അപൂര്‍വമാണെന്ന് ഡോക്ടര്‍മാര്‍ തന്നെ പറയുന്നു. കഴിഞ്ഞ നാലു നൂറ്റാണ്ടിനിടയില്‍ വെറും 300 കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
Leave a Reply