Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരു സ്ത്രീ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്ന പരാതിയുമായി നടന്‍ ഉണ്ണി മുകുന്ദന്‍. അദ്ദേഹം നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
സിനിമയുടെ കഥ പറയാന്‍ വന്ന ഒരു സ്ത്രീ തന്നെ വിവാഹം കഴിക്കണമെന്നും ഇല്ലെങ്കില്‍ ഇരുപത്തിയഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഭീഷണിപ്പെടുത്തിയതായി കൊച്ചി സിറ്റി പൊലീസില്‍ നല്‍കിയ പരാതിയില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
ഒരു സിനിമയുടെ കഥ പറയാനാണ് ആ സ്ത്രീ വന്നത്. എന്നാല്‍, പൂര്‍ണമായ ഒരു കഥ ഇല്ലാത്തത് കൊണ്ട് അവരെ രണ്ടു തവണ തിരിച്ചയച്ചു. എന്നാല്‍, ഈ സ്ത്രീ വീണ്ടും ഫോണില്‍ ബന്ധപ്പെട്ടു. പിന്നീട് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ബലാത്സംഗം ചെയ്തുവെന്നും ആരോപിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.
കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ സ്ത്രീയുടെ അഭിഭാഷകനാണെന്നാണ് പറഞ്ഞ് മറ്റൊരാള്‍ വിളിച്ചു. തനിക്കെതിരെ നിയമനടപടിയെടുക്കും എന്നാണ് പറഞ്ഞത്. ഇല്ലെങ്കില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്ന് ആവശ്യപ്പെട്ടുവെന്നും ഉണ്ണി പരാതിയില്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇതു സംബന്ധിച്ച് ഉണ്ണി മുകുന്ദന്‍ ആദ്യം ഒറ്റപ്പാലം പൊലീസിലാണ് പരാതി നല്‍കിയത്. ഈ പരാതി പിന്നീട് ചേരാനെല്ലൂര്‍ പൊലീസിന് കൈമാറുകയായിരുന്നു.
Leave a Reply