Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 11:36 am

Menu

Published on December 13, 2017 at 10:10 am

അമീറുല്‍ ഇസ്ലാമിന്റെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും

jisha-case-judgment-today

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി കൊല്ലപ്പെട്ട കേസില്‍ പ്രതി അസം സ്വദേശി അമീറുല്‍ ഇസ്ലാമിന്റെ ശിക്ഷ കോടതി ഇന്ന് വിധിക്കും. പ്രതി കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. പ്രതിക്ക് പറയാനുള്ളതുകൂടി കേട്ടശേഷം ഇന്ന് ശിക്ഷ വിധിക്കും.

ദൃക്‌സാക്ഷികളില്ലാത്ത കൊലപാതകത്തില്‍ ഡി.എന്‍.എ. പരിശോധനയുടെ ഫലമാണ് നിര്‍ണായകമായത്. അസം സ്വദേശി അമീറുള്‍ ഇസ്‌ളാമാണ് കേസിലെ ഏക പ്രതി. 2016 ഏപ്രില്‍ 28 രാത്രി 8.30 ഓടെയാണ് മരിച്ച നിലയില്‍ ജിഷയെ അമ്മ രാജേശ്വരി കണ്ടെത്തിയത്.

പ്രതികളെക്കുറിച്ച് ആദ്യഘട്ടത്തില്‍ ഒരു സൂചനയും ലഭിച്ചിരുന്നില്ല. പിന്നീട് ജിഷയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ, തലമുടി, ഉമിനീര്‍, തുടങ്ങിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിച്ചത്. ഇവയെല്ലാം ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമായിരുന്നു പ്രതിയെ പിടികൂടിയത്. അങ്ങനെ 46 ദിവസങ്ങള്‍ക്ക് ശേഷം അന്യ സംസ്ഥാന തൊഴിലാളിയായ അമീറിനെ പൊലീസ് തെളിവുകളുടെ ബലത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News