Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗളൂരു: ബോളിവുഡ് നടി സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പുതുവത്സരദിന പരിപാടിക്ക് അനുമതി നിഷേധിച്ച് കര്‍ണാടക സര്‍ക്കാര്‍.
സണ്ണി ലിയോണ്‍ വന്നാല്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന് പ്രതിഷേധക്കാര്‍ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് നടപടി. കര്‍ണാടക രക്ഷണ വേദികെ യുവ സേന പ്രവര്‍ത്തകരാണ് ഭീഷണി മുഴക്കിയത്.
സണ്ണി ലിയോണ്‍ എത്തുന്നതില്‍ പ്രതിഷേധിച്ച് ചില സംഘടനകള്‍ ഇക്കഴിഞ്ഞ ഡിസംബര്‍ ഏഴിന് ബംഗളൂരൂവില്‍ മാര്‍ച്ച് നടത്തിയിരുന്നു. താരം കര്‍ണാടകയില്‍ എത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. കര്‍ണാടക രക്ഷണ വേദികെയെന്ന സംഘടന സണ്ണി ലിയോണിന്റെ ചിത്രങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്തിന്റെ സാംസ്‌കാരികത നഷ്ടപെടുത്തുന്നതാണ് സണ്ണി ലിയോണിന്റെ ബംഗളൂരൂ സന്ദര്‍ശനമെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്.
ആഘോഷ പരിപാടി റദ്ദാക്കിയില്ലെങ്കില്‍ ഡിസംബര്‍ 31ന് കൂട്ട ആത്മഹത്യ ചെയ്യുമെന്നായിരുന്നു സംഘടനയുടെ ഭീഷണി. സണ്ണി ഇറക്കം കുറഞ്ഞ വേഷം ധരിക്കുന്നതാണ് തങ്ങള്‍ക്ക് പ്രശ്‌നമെന്നും എന്നാല്‍, സണ്ണി സാരി ധരിച്ചുവന്നാല്‍ പരിപാടി കാണാന്‍ തങ്ങളും പോകുമെന്നും സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ഹരീഷ് പറഞ്ഞു. സണ്ണിയുടെ പാരമ്പര്യം അത്ര നല്ലതല്ലെന്നും ഇത്തരം ആളുകളെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും ഹരീഷ് ചൂണ്ടിക്കാട്ടി.
സണ്ണി നൈറ്റ് ഇന്‍ ബംഗളൂരു ന്യൂ ഇയര്‍ ഈവ് 2018 എന്ന പേരിട്ട പരിപാടിയില്‍ പങ്കെടുക്കാനാണ് സണ്ണി ലിയോണ്‍ വരുന്നത്.
Leave a Reply