Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 11:13 am

Menu

Published on December 16, 2017 at 12:25 pm

രാഹുല്‍ഗാന്ധി അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തു

rahul-gandhi-as-congress-chief

ന്യൂഡല്‍ഹി : കോണ്‍ഗ്രസി​ന്റെ അദ്ധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ഗാന്ധി നിയോഗിതനായി. ഇന്ന് രാവിലെ പത്തരയോടെ ഐസിസി ആസ്ഥാനത്ത് സോണിയാഗാന്ധി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെന്ന ഒൗദ്യോഗിക അറിയിപ്പ് തെരഞ്ഞെടുപ്പുകമ്മിറ്റി ചെയര്‍മാനും മുഖ്യവരണാധികാരിയുമായ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിക്കുകയായിരുന്നു.

എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാര്‍, പി.സി.സി. അധ്യക്ഷന്‍മാര്‍, പല സംസ്ഥാനങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിവർ അണിനിരന്ന സദസിനെ സാക്ഷിനിര്‍ത്തിയായിരുന്നു രാഹുലിന്റെ സ്ഥാനാരോഹണം. പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം തന്നെ ഡല്‍ഹിയില്‍ എത്തിയിരുന്നു. രാഹുല്‍ അധ്യക്ഷസ്ഥാനം ഏറ്റെടുത്താലും യു.പി.എ. ചെയര്‍പേഴ്സണായി സോണിയ തന്നെ തുടരുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

രാഹുല്‍ സ്ഥാനമേറ്റെടുക്കുന്നതോടെ സോണിയ സജീവരാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുമെന്നു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തെ മുന്‍നിര്‍ത്തി ഇന്നലെ രാവിലെ അഭ്യൂഹമുയര്‍ന്നെങ്കിലും കോണ്‍ഗ്രസ് നേതൃത്വം നിഷേധിച്ചു. അസുഖബാധിതയായതിനെത്തുടര്‍ന്നാണ് സോണിയ പത്തൊമ്ബതു വര്‍ഷമായി വഹിക്കുന്ന അധ്യക്ഷസ്ഥാനം മകനും ഉപാധ്യക്ഷനുമായ രാഹുലിന് കൈമാറാന്‍ തീരുമാനമെടുത്തത്. ഡിസംബര്‍ അവസാനത്തോടെ സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനും നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News