Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: കോഴിക്കോട് ട്രാന്‍സ്ജെന്റേഴ്സിന് നേരെ പൊലീസ് മര്‍ദ്ദനം. സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയവരെയാണ് പൊലീസ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി 2.30ഓടെ ആയിരുന്നു സംഭവം. ജാസ്മിന്, സുസ്മി എന്നിവരാണ് മര്‍ദ്ദത്തിന് ഇരയായത്. പ്രത്യേകിച്ച് യാതൊരു വിധ പ്രകോപനവുമില്ലാതെ കസബ എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തല്ലിച്ചതക്കുകയായിരുന്നുവെന്ന് മര്‍ദ്ദനമേറ്റവര്‍ പറയുന്നു. സാമൂഹിക നീതി വകുപ്പിന്റെ കലോത്സവത്തില്‍ അവതരിപ്പിക്കാനുള്ള ഡാന്‍സ് പരിശീലനത്തിന് എത്തിയതായിരുന്നു ഇവര്‍. പരിശീലനത്തിന് ശേഷം താമസ സ്ഥലത്തേക്ക് പോകുന്ന വഴിക്ക് പൊലീസ് തടഞ്ഞുനിര്‍ത്തി കാരണമൊന്നും കൂടാതെ പൊതിരെ തല്ലുകയായിരുന്നെന്ന് ഇവര്‍ പറഞ്ഞു.
മര്‍ദ്ദനത്തെ തുടര്‍ന്ന് പരിക്കേറ്റ ഇവര്‍ ഇപ്പോള്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസിന്റെ ലാത്തികൊണ്ടുള്ള അടിയില്‍ ജാസ്മിന്റെ പുറത്ത് കാര്യമായി പരിക്കേറ്റിട്ടുമുണ്ട്. സുസ്മിയ്ക്ക് കൈ എല്ലിനും കാലിനുമാണ് പരിക്ക്.
Leave a Reply