Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:14 am

Menu

Published on November 19, 2013 at 12:47 pm

പതിമൂന്നുകാരിയായ മകളെ വര്‍ഷങ്ങളായി പീഡിപ്പിച്ച പിതാവും സുഹൃത്തും അറസ്‌റ്റില്‍

a-13-year-old-girl-was-allegedly-rapped

കൊല്ലം:പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ചതിന് പിതാവിനെയും സുഹൃത്തിനെയും അറസ്റ്റുചെയ്തു.ചെറിയ വെളിനല്ലൂര്‍ സ്വദേശിയും പൂയപ്പള്ളി പുന്നക്കോട് അന്നപൂര്‍ണ മഠത്തിലെ താമസക്കാരനായ സേതുനാഥ്(50) പകല്‍ക്കുറി ആറയില്‍ കുന്നുവിളവീട്ടില്‍ രാജേഷ്(33)എന്നിവരെയാണ് പൂയപ്പള്ളി പോലിസ് അറസ്റ്റ് ചെയ്തത്.കുട്ടിയുടെ പിതാവാണ് സേതുനാഥ്.14 വര്‍ഷം മുമ്പ് തൃശൂര്‍ കാലടി സ്വദേശിനി മീരയെ പരിചയപ്പെടുകയും ഇവര്‍ ഒന്നിച്ച് വാടകയ്ക്ക് താമസിക്കുകയും ചെയ്തു.ഇതില്‍ ഒരുപെണ്‍കുട്ടി ജനിച്ചു. കുട്ടിക്ക് ഒന്നരവയസ്സുള്ളപ്പോള്‍ മീര ഇവരെ ഉപേക്ഷിച്ച് പോയി.പിന്നീട് കൊല്ലത്തിന്റെ വിവിധ ഭാഗങ്ങളില്‍ അച്ഛനും മകളും വാടകയ്ക്ക് താമസിച്ചു വരുന്നനാള്‍മുതല്‍ മകളെ പീഡിപ്പിച്ചുവരികയായിരുന്നു.പെണ്‍കുട്ടിയെ അയല്‍ക്കാരുമായോ പ്രദേശവാസികളുമായോ ഇടപഴകാന്‍ പിതാവ് അനുവദിച്ചിരുന്നില്ല.പെണ്‍കുട്ടിയോടുള്ള പിതാവിന്റെ പെരുമാറ്റത്തില്‍ സംശയതോന്നിയ അയല്‍വാസികള്‍ പുന്നക്കോട്ടെ അങ്കണവാടി ടീച്ചറെ വിവരമറിയിക്കുകയും ടീച്ചര്‍ ചില്‍ഡ്രന്‍സ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ വിഷയം അവതരിപ്പിക്കുകയും ചെയ്തു.വെല്‍ഫെയര്‍ കമ്മിറ്റി സ്‌കൂളിലെത്തി ഏഴാം ക്ലാസുകാരിയായ പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുത്തതില്‍ നിന്നാണ് പീഡനവിവരം പുറത്തറിയുന്നത്. ഓര്‍മവച്ചത് മുതല്‍ അച്ഛന്‍ പീഡിപ്പിച്ചുവരുന്നതായും പ്രായപൂര്‍ത്തിയായശേഷം മയക്കുമരുന്നു നല്‍കി മയക്കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും അശ്ലീല വീഡിയോകളും ദൃശ്യങ്ങളും സ്ഥിരമായി കാണിക്കുന്നതായും കുട്ടി വെളിപ്പെടുത്തി. വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്ത് പറഞ്ഞാല്‍ തനിക്ക് മാന്ത്രികവിദ്യയിലൂടെ മനസിലാവുമെന്നും അതുകൊണ്ട് കാര്യങ്ങള്‍ പുറത്തറിയരുതെന്നും പിതാവ് ഭീഷണിപെടുത്തി യിരുന്നു.മുന്ന് മാസം മുമ്പ് സേതുനാഥുമായി പരിചയപ്പെട്ട രാജേഷ് എന്ന യുവാവ് വീട്ടിലെ നിത്യസന്ദര്‍ശനകനാവുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. ഇയാള്‍ വിവാഹിതനും രണ്ടുമാസം പ്രായമുള്ള കുട്ടിയുടെ പിതാവുമാണ്.സേതുനാഥിനെയും രാജേഷിനെയും കൊല്ലം സെഷന്‍സ്‌ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌് ചെയ്‌തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News