Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 4:08 am

Menu

Published on February 12, 2014 at 11:35 am

പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പിതാവിന് 14 വര്‍ഷം തടവ്

a-42-year-old-man-rapped-for-his-daughter

മാനന്തവാടി:പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പിതാവിനെ   14 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും.കല്‍പ്പറ്റ ജില്ലാ കോടതി ജഡ്ജി കെ ഭാസ്‌കരനാണ് വിധി പ്രഖ്യാപിച്ചത്. തരിയോട് കാവുമന്ദം സ്വദേശിയായ 42കാരനാണ് കേസിലെ പ്രതി. ഒരു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രാത്രി അടുത്തുള്ള തോട്ടത്തില്‍ തേങ്ങ പെറുക്കാനെന്ന വ്യാജേന കൂട്ടിക്കൊണ്ടു പോയി മകളെ പീഡിപ്പിച്ചു എന്നാണ് കേസ്. സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയരുന്നത്രെ. പത്താം ക്ലാസിലെ പരീക്ഷ എഴുതുന്നതിനിടെ തലകറങ്ങിവീണ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പെണ്‍കുട്ടിയുടെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. പടിഞ്ഞാത്തറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി. പരാതി നല്‍കുമ്പോള്‍ പെണ്‍കിട്ടി ഗര്‍ഭിണിയായിരുന്നു. കേസ് നടക്കുന്നതിനിടെ കുട്ടി ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കി. കോടതി നിര്‍ദ്ദേശപ്രകാരം കുഞ്ഞിനെ  ഡിഎന്‍എ പരിശോധന നടത്തി. വൈത്തിരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എംഡി സുനിലാണ് കേസ് അന്വേഷിച്ചത്.പിഴ അടയ്ക്കുകയാണെങ്കില്‍ പീഡനത്തിനിരയായ കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News