Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2026 3:01 pm

Menu

Published on December 5, 2013 at 11:44 am

ഏഴു വയസുകാരിയെ പീഡിപ്പിച്ചയാൾ അറസ്‌റ്റില്‍

a-47-years-old-man-was-arrested

കൊല്ലം:ഏഴു വയസുകാരിയെ പീഡിപ്പിച്ച യുവാവിനെ കരുനാഗപ്പള്ളി പോലിസ് അറസ്റ്റു ചെയ്തു.കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര അരുണ്‍ ഭവനില്‍ രാജുവാണ്‌ അറസ്‌റ്റിലായത്‌. എട്ട്‌ മാസംമുമ്പായിരുന്നു കുട്ടി പീഡനത്തിനിരയായത്‌.സ്‌കൂളിലേക്ക്‌ പോകുന്ന വഴിയില്‍ മിഠായി നല്‍കിയായിരുന്നു ഇയാള്‍ കുട്ടിയെ ആളൊഴിഞ്ഞ സ്‌ഥലത്ത്‌ നിര്‍മാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചിരുന്നത്‌.ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ സ്‌കൂളില്‍ വച്ച്‌ കുട്ടിയ്‌ക്ക് വയറുവേദന ഉണ്ടായി.ഉടന്‍തന്നെ അധ്യാപകര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു.പരിശോധനയ്‌ക്കിടയില്‍ സംശയം തോന്നിയ ഡോക്‌ടറുടെ നിര്‍ദേശപ്രകാരം നടത്തിയഅന്വേഷണത്തിലാണ്‌ പീഡനവിവരം പുറത്തറിഞ്ഞത്‌.കരുനാഗപ്പള്ളി പോലീസാണ്‌ കഴിഞ്ഞദിവസം ഇയ്യാളെ അറസ്‌റ്റ് ചെയ്‌തത്‌.കക്കാവാരല്‍ തൊഴിലാളിയായ പ്രതി കുട്ടിയുടെ പിതാവിന്റെ സുഹൃത്തും അയല്‍വാസിയുമാണ്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News