Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 3:18 pm

Menu

Published on February 12, 2014 at 12:43 pm

വീട്ടുകാര്‍ എതിര്‍ത്തതിന് സെയില്‍സ്‌ഗേളായ കാമുകിയെ കാമുകന്‍ കടയില്‍ വെച്ച് താലികെട്ടി

a-man-married-his-lover-in-textiles

മൂന്നാര്‍: സെയില്‍സ് ഗേളായ യുവതിയെ  കാമുകന്‍ കടയില്‍വച്ച് താലികെട്ടി.വീട്ടുകാര്‍ എതിര്‍ത്തതോടെയാണ് അതി സാഹസത്തിന് കാമുകന്‍ തയ്യാറായത്.പൊലീസെത്തി ഇരുവരുടെയും വീട്ടുകാരെ വിളിച്ചുവരുത്തി. തുടര്‍ന്ന് രണ്ടുപേരെയും അവരവരുടെ വീട്ടിലേക്ക് വിട്ടു.തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ മൂന്നാറിലെ ഒരു ഫാന്‍സി കടയിലാണ് നാടകീയമായ സംഭവം.  ഇവിടെ ജോലിചെയ്യുന്ന ദേവികുളം സ്വദേശിനിയും നടയാര്‍ സ്വദേശി യുവാവും തമ്മിലാണ് നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ വിവാഹം നടന്നത്. ഇരുവരും രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. യുവതിക്ക് അമ്മ മാത്രമാണുള്ളത്. ഇവര്‍ വിവാഹത്തെ എതിര്‍ക്കുകയായിരുന്നു.തമിഴ് വംശജനായ യുവാവ് മഞ്ഞച്ചരടില്‍ താലിയുമായി ഉച്ചമുതല്‍ കടയ്ക്കു പുറത്തു നില്‍ക്കുകയായിരുന്നു. വൈകിട്ടു നാലരയ്ക്കു കടയുടമ പുറത്തിറങ്ങിയപ്പോഴാണ് ഇയാള്‍ കടയില്‍ കയറി താലി കെട്ടിയത്. ഇതിനൊപ്പം നിമിഷത്തില്‍ താലികെട്ടു കഴിഞ്ഞു. 50 രൂപയുടെ മുദ്രപ്പത്രത്തില്‍ കരാറെഴുതി ഒപ്പുവെക്കുകയും ചെയ്തു.രണ്ടുപേരും തമ്മിലുള്ള വിവാഹം കഴിഞ്ഞുവെന്നും ഇനി എന്തെങ്കിലും സംഭവിച്ചാല്‍ യുവതിയുടെ മാതാവും കടയുടമയും മാത്രമായിരിക്കും ഉത്തരവാദികള്‍എന്ന്  മുദ്രപ്പത്രത്തില്‍ എഴുതിയിരുന്നു.ഇതോടെ കടയുടമ പൊലീസില്‍ വിവരമറിയിച്ചു.രക്ഷിതാക്കളുമൊത്തു യുവതിയുടെ വീട്ടിലെത്തി പെണ്ണുചോദിക്കണമെന്നായിരുന്നു നാട്ടുകാരുടെ നിര്‍ദ്ദേശം. ഇത് യുവാവ് അംഗീകരിച്ചതോടെ നാടകീയ സംഭവങ്ങള്‍ക്ക് അവസാനമാവുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News