Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 7:50 am

Menu

Published on January 27, 2014 at 12:20 pm

വിനോദ്കുമാര്‍ ബിന്നിയെ ആം ആദ്മിയിൽ നിന്ന് പുറത്താക്കി

aap-expels-rebel-mla-vinod-kumar-binny-from-party

ന്യൂഡല്‍ഹി: എംഎല്‍എ വിനോദ്കുമാര്‍ ബിന്നിയെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് പുറത്താക്കിയത്.ഡല്‍ഹിയില്‍ ആം ആദ്മി അധികാരത്തിലെത്തിയ ശേഷം വിനോദ് കുമാര്‍ ബിന്നി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെയും പാര്‍ട്ടിക്കെതിരെയും നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.ആം ആദ്മിയിലെ വിമതസ്വരമായിരുന്ന വിനോദ് കുമാര്‍ ബിന്നിയെ ഇതേത്തുടര്‍ന്നാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. എഎപിയുടെ തീരുമാനത്തിനെതിരെ സമരം നടത്തുമെന്ന് ബിന്നി പ്രഖ്യാപിച്ചിട്ടുണ്ട് ബിന്നി ബിജെപിക്കാരുമായി ധാരണ ഉണ്ടാക്കിയതായി പാര്‍ട്ടിക്കുള്ളിലെ ചില വൃത്തങ്ങള്‍ ആരോപിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിതല അന്വേഷണത്തിന് ശേഷമാണ് ബിന്നിയെ പുറത്താക്കിയതെന്നാണ് ആംആദ്മി നിലപാട്. അതിനിടെ കഴിഞ്ഞ ദിവസം ബിന്നി അണ്ണാ ഹസാരെയുമായി ചര്‍ച്ച നടത്തിയിരുന്നതായും റിപ്പോര്‍ട്ട് ഉണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News