Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 8:32 am

Menu

Published on February 5, 2014 at 1:25 pm

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച ആം ആദ്മി പാര്‍ട്ടി നേതാവ് അറസ്റ്റിൽ

aap-leader-arrested-for-allegedly-raping-married-woman-in-delhi

ദില്ലി: ജോലി വാഗ്ദാനം നല്‍കി വിവാഹിതയായി യുവതിയെ പീഡിപ്പിച്ച  ആം ആദ്മി പാര്‍ട്ടി നേതാവ് അറസ്റ്റിൽ. ആം ആദ്മി പാര്‍ട്ടി നേതാവായ രമണ്‍ സ്വാമിയാണ് പിടിയിലായത്.കഴിഞ്ഞ മാസം 25നാണ് പീഡനടന്നിരിക്കുന്നത്.തെക്കന്‍ ദില്ലിയിലെ ഹരികേശ് നഗറില്‍ വെച്ച് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് യുവതി രമണ്‍ സ്വാമിയെ പരിചയപ്പെട്ടത്. ആം ആദ്മി പാര്‍ട്ടി നേതാവായ ഇദ്ദേഹത്തോട് ഒരു ജോലി ശരിയാക്കിത്തരാന്‍ പറ്റുമോ എന്ന് യുവതി അഭ്യര്‍ഥിക്കുകയായിരുന്നു. ജനുവരി 25 ന് ഓഖ്‌ലയില്‍ വരാന്‍ രമണ്‍ സ്വാമി ആവശ്യപ്പെട്ടതനുസരിച്ച് യുവതി അവിടെയെത്തി. വിവാഹിതയെ പീഡിപ്പിച്ച ആപ്പ് നേതാവ് പിടിയില്‍ ഓഖ്‌ലയില്‍ നിന്നും സ്വന്തം കാറില്‍ ആളൊഴിഞ്ഞ ഒരു വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി രമണ്‍ സ്വാമി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം പുറത്താരോടും പറയരുത് എന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് ഇയാള്‍ യുവതിയെ പോകാന്‍ അനുവദിച്ചത്. എന്നാല്‍ രക്ഷപ്പെട്ട യുവതി പോലീസിലെത്തി പരാതി നല്‍കുകയായിരുന്നു.വൈദ്യപരിശോധനയില്‍ യുവതി പീഡനത്തിന് ഇരയായതായി തെളിഞ്ഞു. ഇതേത്തുടര്‍ന്നാണ് രമണ്‍ സ്വമിയെ പോലീസ് അറസ്റ്റ് ചെയ്തത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News