Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: മലയാളിനഴ്‌സുമാരെക്കുറിച്ച് മോശമായ പരാമര്‍ശം നടത്തിയ ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസ് മാപ്പ് പറഞ്ഞു. ആം ആദ്മി പാര്‍ട്ടി കേരള ഘടകം മുഖേനയാണ് ഇദ്ദേഹത്തിൻറെ മാപ്പ് അപേക്ഷിച്ചുകൊണ്ടുള്ള ഇ മെയില്‍ സന്ദേശം പുറത്തുവന്നത്.കവിസമ്മേളനത്തില്‍ താന്‍ നടത്തിയ പരാമര്‍ശം കേരളസമൂഹത്തെ വേദനിപ്പിച്ചതില്‍ അതിയായ ഖേദമുണ്ടെന്നും ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പു ചോദിക്കുന്നതായും സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.കുമാര്‍ വിശ്വാസ് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആം ആദ്മി പാര്‍ട്ടി കേരള ഘടകവും ആവശ്യപ്പെട്ടിരുന്നു.
Leave a Reply