Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 7:46 am

Menu

Published on March 3, 2014 at 12:53 pm

ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു;ഗ്രാവിറ്റിക്ക് ഏഴ് പുരസ്‌കാരങ്ങള്‍; 12 യേര്‍സ് എ സ്ലേവ് മികച്ച ചിത്രം

academy-award-winners-announced

ലോസ് ആഞ്ചല്‍സ്: എണ്‍പത്തിയാറാമത്  ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു .സ്റ്റീവ് മക്വീന്‍ സംവിധാനം ചെയ്ത 12 യേര്‍സ് എ സ്ലേവ് ആണ് മികച്ച ചിത്രം. പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ ഗ്രാവിറ്റി എന്ന സിനിമ ഏഴു ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ നേടി. 11 നോമിനേഷനുകളാണ് ഗ്രാവിറ്റിക്ക് ലഭിച്ചത്. ബ്ലൂ ജാസ്മിന്‍ എന്ന ചിത്രത്തിലെ അഭിനയിത്തിന് കെയ്റ്റ് ബ്ലാന്‍ഷെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. സാന്ദ്രാ ബുള്ളോക്ക്, മറില്‍ സ്ട്രീപ് എന്നിവരെ പിന്തള്ളിയാണ് ബ്ലാന്‍ഷെ ഓസ്‌കാറിന്റെ നെറുകയിലെത്തിയത്.മികച്ച നടനായി മാത്യൂ മെക്കണഹേ ഡാലസ് ബയേഴ്‌സ് ക്ലബ്ബ് ന്ന ചിത്രത്തിലെ മികച്ച നടനുള്ള ഓസ്‌കാര്‍ കരസ്ഥമാക്കി.മികച്ച സഹ നടനായി ജയേഡ് ലെറ്റോ (ഡാലസ് ബയേഴ്സ് ക്ളബ്), മികച്ച സഹ നടിയായി ലൂപ്പിറ്റ യാങ്ങോ (12 ഇയേഴ്സ് എ സ്ളേവ്)ഉം തെരഞ്ഞെടുക്കപ്പെട്ടു.സംവിധായകന്‍, സംഗീതം, ഛായാഗ്രഹകന്‍, വിഷ്വല്‍ ഇഫ്ക്റ്റ്, ശബ്ദമിശ്രണം, ശബ്ദസംയോജനം, ചിത്രസംയോജനം എന്നീ വിഭാഗങ്ങളിലാണ് “ഗ്രാവിറ്റി” പുരസ്കാരങ്ങള്‍ വാരികൂട്ടിയത്. വസ്ത്രാലങ്കരം, പ്രൊഡക്ഷന്‍ ഡിസൈന്‍ എന്നിവയാണ് “ദ ഗ്രേറ്റ് ഗാറ്റ്സ് ബീ”ക്ക് ലഭിച്ച പുരസ്കാരങ്ങള്‍. മികച്ച ചിത്രം, സഹനടി, അവലംബിത തിരക്കഥ എന്നീ പുരസ്കാരങ്ങള്‍ “12 ഇയേഴ്സ് എ സ്ളേവ്” നേടി. മികച്ച നടന്‍, മികച്ച സഹനടന്‍, ചമയം, കേശാലങ്കാരം എന്നീ വിഭാഗത്തില്‍ ഡാലസ് ബയേഴ്സ് ക്ളബ് പുരസ്കാരം നേടി.ലോസ് ആഞ്ചലീസിലെ ഡോള്‍ബി തിയെറ്റിലാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്.
പ്രധാന അവാര്‍ഡുകള്‍ :
മികച്ച ചിത്രം – “12 ഇയേഴ്സ് എ സ്ളേവ്” (സ്റ്റീവ് മക് ക്യൂണ്‍)
മികച്ച സംവിധായകന്‍ – അല്‍ഫോണ്‍സോ ക്വാറോണ്‍ (ഗ്രാവിറ്റി)
മികച്ച നടന്‍ – മാത്യു മക്കോണഹെ (ഡാലസ് ബയേഴ്സ് ക്ളബ്)
മികച്ച നടി – കെയ്റ്റ് ബ്ളാന്‍ഷെ (ബ്ളൂ ജാസ്മിന്‍)
മികച്ച ഗാനം (ഒറിജിനല്‍) – ലെറ്റ് ഇറ്റ് ഗോ (ഫ്രോസണ്‍ )
മികച്ച സംഗീതം (ഒറിജിനല്‍) – ഗ്രാവിറ്റി (സ്റ്റീവന്‍ പ്രൈസ്)
മികച്ച തിരക്കഥ (അഡാപ്റ്റഡ്) – ജോണ്‍ റെഡ് ലി (12 ഈയേഴ്സ് എ സ്ളേവ് )
മികച്ച തിരക്കഥ (ഒറിജിനല്‍) – സ്പൈക്ക് ജോണ്‍സ് (ഹെര്‍)
മികച്ച സഹനടന്‍ ജയേഡ് ലെറ്റോ (ഡാലസ് ബയേഴ്സ് ക്ളബ്)
മികച്ച സഹനടി -ലൂപ്പിറ്റ യാങ്ങോ (12 ഇയേഴ്സ് എ സ്ളേവ്)
മികച്ച ഛായാഗ്രഹകന്‍ – ഇമ്മാനുവല്‍ ലൂബ്സ്കി (ഗ്രാവിറ്റി)
മികച്ച വസ്ത്രാലങ്കരം -കാതറിന്‍ മാര്‍ട്ടിന്‍ ( ദ ഗ്രേറ്റ് ഗാറ്റ്സ് ബീ)
മികച്ച വിദേശ ചിത്രം – ദ ഗ്രേറ്റ് ബ്യൂട്ടി (ഇറ്റലി)
മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം – ഫ്രോസണ്‍
മികച്ച ഡോക്യുമെന്‍ററി ഫീച്ചര്‍ ഫിലിം – 20 ഫീറ്റ് ഫ്രം സ്റ്റാര്‍ഡം
മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രം -മിസ്റ്റര്‍ ഹബ്ളോട്ട്
മികച്ച ലൈവ് ആക്ഷന്‍ ഹ്രസ്വചിത്രം – ഹീലിയം (അന്‍ഡേഴ്സ് വാക്ര്്, കിം മാഗ്നസന്‍)
മികച്ച ഹ്രസ്വ ഡോക്യുമെന്‍ററി -ദ ലേഡി ഇന്‍ നമ്പര്‍ സിക്സ്
മികച്ച ചിത്രസംയോജനം -ഗ്രാവിറ്റി (അല്‍ഫോണ്‍സോ കൊറോണ്‍, മാര്‍ക് സാങ്കര്‍)
മികച്ച ശബ്ദമിശ്രണം -ഗ്രാവിറ്റി (ഗ്ളെന്‍ ഫ്രീമാന്‍റില്‍)
മികച്ച ശബ്ദസംയോജനം -ഗ്രാവിറ്റി (സ്കിപ് ലീവ് സെ, നിവ് അദിരി, ക്രിസ്റ്റഫര്‍)
മികച്ച വിഷ്വല്‍ ഇഫ്ക്റ്റ് ചിത്രം -ഗ്രാവിറ്റി (ടിം വെബ്ബര്‍, ക്രിസ് ലോറന്‍സ്)
മികച്ച ചമയം, കേശാലങ്കാരം – ഡാലസ് ബയേഴ്സ് ക്ളബ്
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- (ദ ഗ്രേറ്റ് ഗാറ്റ്സ് ബീ)

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News