Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 12:45 pm

Menu

Published on February 7, 2014 at 10:40 am

കാന്‍സറിനെ തോല്‍പ്പിച്ച് നടന്‍ ജിഷ്ണുവും ജീവിതത്തിലേക്ക്….!!!

actor-jishnu-recovered-from-cancer

കാന്‍സറിനെ തോല്‍പ്പിച്ച് നടന്‍ ജിഷ്ണുവും ജീവിതത്തിലേക്ക് തിരിച്ചുവരുന്നു .ഫേസ്ബുക്ക്‌ പോസ്റ്റിലൂടെയാണ് ജിഷ്ണുവിന് കാന്‍സറായിരുന്നെന്ന വിവരം പുറംലോകമറിയുന്നത്.കഴിഞ്ഞ മാസമാണ് ജിഷ്ണു ക്യാന്‍സര്‍ ബാധിതനാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ബാംഗ്ലൂരിലെ നാരായണ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ ട്യൂമര്‍ നീക്കം ചെയ്തു.ദൈവാനുഗ്രഹത്താലും എല്ലാവരുടെയും പ്രാര്‍ഥനയുടെ ഫലത്താലും ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും താന്‍ വീട്ടില്‍ തിരിച്ചെത്തിയെന്നും ജിഷ്ണു പോസ്റ്റില്‍ കുറിച്ചു.അറിയിച്ചു.  കൂടാതെ ട്യൂമര്‍ മുഴുവനായി നീക്കം ചെയ്തെന്നും ഇനിയും റേഡിയേഷന്‍ ചെയ്യേണ്ടതുണ്ടെന്നും പൂര്‍ണമായി സുഖം പ്രാപിക്കാന്‍ ആറു മാസം വേണ്ടിവരുമെന്നും താരം കൂട്ടിച്ചേര്‍ത്തു. എല്ലാവരുടെയും പിന്തുണയും പ്രാര്‍ഥനയും തുടര്‍ന്നും എന്നോടൊപ്പം ഉണ്ടാകണമെന്നു പറഞ്ഞാണ് ജിഷ്ണു കുറിപ്പ് അവസാനിപ്പിച്ചത്. ഇപ്പോള്‍ ജിഷ്ണു പൂര്‍ണ്ണമായും ക്യാന്‍സറില്‍ നിന്ന് വിമുക്തനാണെന്നും തിരുവനന്തപുരത്ത് വിശ്രമത്തിലാണെന്നും ജിഷ്ണുവിന്റെ പിതാവും നടനുമായ രാഘവന്‍ പറഞ്ഞു.പ്രശസ്ത നടന്‍ രാഘവന്‍റെ മകനും യുവനടന്മാരില്‍ ശ്രദ്ധേയനുമായ ജിഷ്ണു കമലിൻറെ ‘നമ്മള്‍’ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തുന്നത്.ഇടയ്ക്കു ഫീല്‍ഡില്‍നിന്ന് പുറത്തായിരുന്നു. എന്നാല്‍ അടുത്തിടെ നിരവധി ചിത്രങ്ങളിലൂടെ തിരിച്ചുവരവ് നടത്തുമ്പോഴാണ് കാന്‍സര്‍ രോഗം തിരിച്ചറിഞ്ഞത്.  ട്രാഫിക്കിൻറെ  ഹിന്ദി റീമേയ്ക്കിലാണ്താരം ഇപ്പോൾ  അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News