Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: റോമന്‍സ് എന്ന ചിത്രത്തിൻറെ നിര്‍മ്മാതാക്കൾക്കെതിരെ കുഞ്ചാക്കോ ബോബന്‍ വഞ്ചനാക്കുറ്റത്തിന്കേസ് ഫയല്‍ ചെയ്തു. പ്രതിഫലത്തിന്റെ ഭാഗമായി നൽകിയിരുന്ന 4.35 ലക്ഷത്തിന്റെ ചെക്ക് മടങ്ങിയെന്നാരോപിച്ചാണ് താരം നിർമ്മാതാകളായ അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ എന്നിവർക്കെതിരെ എറണാകുളം ചീഫ് ജ്യുഡിഷ്യല്‍ മജിസ്‌ട്രേറ്റിന്റെ മുന്‍പാകെ കേസ് ഫയല്‍ ചെയ്തത്. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത റോമന്‍സ് എന്ന ചിത്രം 2013 ലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു.
Leave a Reply