Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കല്‍പ്പറ്റ: സോപ്പ് ഉപയോഗിച്ചിട്ട് സൗന്ദര്യം കൂടാത്തതിനു പരസ്യം നല്‍കിയ കമ്പനിക്കും പരസ്യത്തില്‍ അഭിനയിച്ച മമ്മൂട്ടിക്കുമെതിരെ ഉപഭോക്താവിന്റെ പരാതി. ചലച്ചിത്ര താരം മമ്മൂട്ടിക്കെതിരേ ഉപഭോക്താവിന്റെ പരാതി. ഇന്ദുലേഖ വൈറ്റ് സോപ്പ് ഉപയോഗിച്ചാല്‍ സൗന്ദര്യം നിങ്ങളെ തേടി വരുമെന്ന മമ്മൂട്ടിയുടെ പരസ്യ വാചകത്തില്‍ ആകൃഷ്ടനായാണ് സോപ്പ് വാങ്ങി ഉപയോഗിച്ചത്. എന്നാല്‍ സോപ്പുകൊണ്ട് ഉദ്ദേശിച്ച ഗുണം കിട്ടിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ പരസ്യത്തില്‍ അഭിനയിച്ച മമ്മൂട്ടിക്കും കമ്പനിക്കുമെതിരേ പരാതിയുമായി രംഗത്തെത്തിയത്.മാനന്തവാടി അമ്പുകുത്തി കൂപ്പില്‍ വീട്ടില്‍ കെ. ചാത്തുവാണ് 50,000 രൂപ നഷ്ടപരിഹാരവും മറ്റു ചെലവുകളും ആവശ്യപ്പെട്ട് പരാതി നല്‍കിയത്.സെപ്റ്റംബര്‍ 22ന്മ മ്മൂട്ടിയോടും കമ്പനി പ്രതിനിധിയോടും കോടതിയില്‍ ഹാജരാകാന്‍ ഉപഭോക്തൃ കോടതി ഉത്തരവിട്ടുണ്ട്.
Leave a Reply