Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 24, 2026 3:05 am

Menu

Published on April 27, 2015 at 12:01 pm

നടന്‍ മുരളി ഗോപിയുടെ ഭാര്യ അന്തരിച്ചു

actor-murali-gopis-wife-passes-away

തിരുവനന്തപുരം: പ്രശസ്ത നടനും എഴുത്തുകാരനുമായ മുരളി ഗോപിയുടെ ഭാര്യ അഞ്ജന പിള്ള അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.38 വയസ്സായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ശാഖയില്‍ അസിസ്റ്റന്‍റ് മാനേജരായിരുന്നു അഞ്ജന. കുട്ടികളെ ട്യൂഷന്‍ സെന്ററിലാക്കി മടങ്ങിവരവെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലത്തെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വകാര്യതയ്ക്ക് വളരെ ഏറെ പ്രാധാന്യം നല്‍കുന്ന മുരളി ഗോപി പൊതു പരിപാടികളില്‍ അധികം കുടുംബത്തോടൊപ്പം പങ്കെടുത്തിരുന്നില്ല. എന്നാല്‍ തനിയ്ക്ക് എല്ലാ പിന്തുണയും നല്‍കുന്നത് ഭാര്യയയാണെന്ന് ഒരു അഭിമുഖത്തില്‍ നടന്‍ പറഞ്ഞിരുന്നു. പത്താം ക്ളാസ് വിദ്യാര്‍ഥിനി ഗൗരി, രണ്ടാംക്ളാസ് വിദ്യാര്‍ഥി ഗൗരവ് എന്നിവര്‍ മക്കളാണ്. അന്തരിച്ച നീലകണ്ഠ പിള്ളയുടെയും ജലജയുടെയും മകളാണ് അഞ്ജന. അഖിലേഷാണ് ഏക സഹോദരന്‍. പ്രശസ്ത നടന്‍ ഭരത് ഗോപിയുടെ മരുമകള്‍ കൂടെയാണ് അഞ്ജന.

Loading...

Comments are closed.

More News