Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ : കാറിടിച്ച് വഴിയരികില്‍ ഉറങ്ങിക്കിടന്നയാള്‍ മരിച്ച കേസില്‍ ബോളിവുഡ് താരം സല്മാന് ഖാന് അഞ്ച് വര്‍ഷം തടവ്.മുംബൈ സെഷൻസ് കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത് . സൽമാൻ കുറ്റക്കാരനാണെന്ന് കോടതി ഇന്ന് പ്രഖ്യാപിച്ചിരുന്നു. സൽമാൻ ഖാനെതിരായ എല്ലാ കുറ്റങ്ങളും തെളിഞ്ഞുവെന്നും കോടതി അറിയിച്ചു. വാഹനമോടിക്കുമ്പോൾ സൽമാൻ മദ്യലഹരിയിലായിരുന്നു. ഡ്രൈവറാണ് വാഹനമോടിച്ചതെന്ന് വാദവും കോടതി തള്ളി.സംഭവനം നടന്നു പതിമൂന്നു വർഷത്തിനു ശേഷമാണ് കേസിൽ കോടതി തീർപ്പു കൽപിക്കുന്നത്.വിധി കേള്‍ക്കാന്‍ സല്മാന് മുംബൈയില്‍ എത്തിയിരുന്നു. അപകടകരമായ ഡ്രൈവിങ്, മനപൂര്‍വ്വമല്ലാത്ത നരഹത്യ തുടങ്ങിയ കുറ്റങ്ങളാണ് സല്‍മാനെതിരെ ചുമത്തിയിരിക്കുന്നത്.സല്‍മാന്റെ അംഗരക്ഷകനായിരുന്ന പൊലീസ് കോണ്‍സ്റ്റബിളടക്കം നിരവധി പേര് സല്‍മാനെതിരായി കോടതിയില്‍ മൊഴി നല്‍കിയിരുന്നു.എന്നാല്‍ താനല്ല കാറ് ഓടിച്ചിരുന്നതെന്നും മദ്യം കഴിച്ചിരുന്നില്ലെന്നുമായിരുന്നു സല്മാൻ മൊഴി നൽകിയിരുന്നത്. കാറിന്റെ ടയര്‍ പൊട്ടിയതാണ് അപകടത്തിന് കാരണമായതെന്ന് സല്‍മാന്റെ അഭിഭാഷകന് ശ്രീകാന്ത് ശിവ്ദെ കോടതിയില്‍ വാദിച്ചിരുന്നു.വാഹനം ഓടിച്ചിരുന്നത് താനാണെന്ന് സൽമാൻഖാന്റെ ഡ്രൈവർ അശോക് സിങും മൊഴി നൽകിയിരുന്നു. 2002 സെപ്തംബർ 28നായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യപിച്ചശേഷം സൽമാൻഖാൻ ഓടിച്ചിരുന്ന കാർ ബാന്ദ്രയിലെ അമേരിക്കൻ എക്സ്പ്രസ് ബേക്കറിയുടെ മുൻപിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചുപേരുടെ മേൽ ഇടിച്ചു കയറിയെന്നാണ് കേസ്. സംഭവത്തിൽ ഒരാൾകൊല്ലപ്പെടുകകയും നാലുപേർക്ക് പരുക്കേൽക്കുകയും ചെയ്തു.