Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: വീട്ടുജോലിക്കാരിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. അന്ധേരി സ്വദേശിയായ രാജേന്ദ്ര കുമാര്‍ ഗൗതം എന്ന പിന്റു മിശ്ര (34) ആണ് അറസ്റ്റിലായത്. ബോളിവുഡ് നടി സംഗീത ബിജാനിയുടെ വീട്ടു വേലക്കാരിയായ 17കാരിയെ ജോലി വാഗ്ദാനം ചെയ്തു ഹോട്ടല്‍ മുറിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ രാജേന്ദ്ര ഗൗതമിനെ മുംബൈ പോലീസ് അറസ്റ്റു ചെയ്തു. അഞ്ച് മാസം മുമ്പ് ജോലി തേടി സംഗീത ബിജ്‌ലാനിയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ രാജേന്ദ്ര ഗൗതം ഫോണ്‍ വഴി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് ഷാരൂഖാന്റെ വീട്ടില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് നലാസ് പൊറയിലെ ഹോട്ടലില്‍ മുറിയില്‍ കൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയെങ്കിലും പെണ്‍കുട്ടി ധൈര്യം സംഭരിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ലാത്തൂര്‍ സ്വദേശിയായ യുവതി അഞ്ച് മാസം മുമ്പാണ് മുംബൈയില്‍ എത്തിയത്. ഇപ്പോള്‍ സംഗീത ബിജാനിയുടെ വീട്ടില്‍ ജോലി ചെയ്യുകയാണ് ഈ പെണ്‍കുട്ടി. പെണ്‍കുട്ടിക്ക് സംഭവം കനത്ത മാനസികാഘാതമാണ് ഉണ്ടാക്കിയത്. പെണ്‍കുട്ടിയുടെ വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം.ജോലി പോയതോടെ എങ്ങും പോവാനില്ലാതായ പെണ്‍കുട്ടി ലാത്തൂരിലെ സ്വന്തം വീട്ടിലേക്ക് മടങ്ങാനിരിക്കുകയാണ്.
Leave a Reply