Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: കൊച്ചി കൊക്കെയ്ൻ കേസ് പ്രതികൾക്ക് ജാമ്യം. അനുവദിച്ചു. ഹൈക്കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. രേഷ്മ രംഗസ്വാമി, സഹസംവിധായികയായ ബ്ലെസി സിൽവസ്റ്റർ, നടൻ ഷൈൻ ടോം ചാക്കോ, സ്നേഹാ ബാബു, ടിൻസി ബാബു എന്നിവർക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.പ്രതികൾ ആഴ്ചയിൽ രണ്ടു ദിവസം അന്വഷണോദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകണം. കേരളം വിടരുതെന്നും പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.കൊക്കെയ്ന്‍ കേസില്‍ പോലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ആദ്യ അഞ്ചു പ്രതികളുടെ കുറ്റപത്രമായിരുന്നു സമർപ്പിച്ചിരിക്കുന്നത്. മറ്റു മൂന്നു പ്രതികൾക്കെതിരെയുള്ള കുറ്റപത്രം പിന്നീട് സമർപ്പിക്കും. പ്രതികളുടെ ലക്ഷ്യം മയക്കുമരുന്ന് വിൽപ്പനയാണെന്ന് പൊലീസ് കുറ്റപത്രത്തിൽ ആരോപിക്കുന്നുണ്ട്.