Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 12:34 am

Menu

Published on September 8, 2014 at 5:50 pm

കാശ്മീർ പ്രളയത്തിൽ കുടുങ്ങിയവരിൽ മലയാളനടി അപൂർവ ബോസും

actress-apoorva-bose-is-trapped-in-kashmir-flood

ശ്രീനഗര്‍: ജമ്മുകാശ്‌‌മീരിൽ അഞ്ചു ദിവസമായി തുടരുന്ന പ്രളയത്തിൽ കുടങ്ങിയവരിൽ മലയാളി നടിയും.ആഗസ്റ്റ് 31നാണ് അപൂർവയും അഞ്ചംഗ സംഘവും കാശ്‌മീരിലേക്ക് പോയത്. ഇന്നലെ ഉച്ചവരെ അപൂർവയുമായി മൊബൈൽ ഫോണിൽ സംസാരിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ട്രക്കിങ് പൂർത്തിയാക്കി തിരിച്ചെത്തിയ അപൂർവയും സംഘവും ശ്രീനഗറിലെ കോംമ്രേഡ് ഇൻ ഹോട്ടലിലായിരുന്നു താമസം. ഇന്നലെ ഹോട്ടലിന്റെ മൂന്നാം നിലവരെ വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നുവെന്നാണ് വിവരം.എന്നാൽ നടിയുമായി പിന്നീട് ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ മാസം 31നാണ് 15 പേരടങ്ങുന്ന സംഘം ട്രക്കിങ്ങിന് പോയത്. പ്രളയത്തെ തുടർന്ന് പ്രദേശത്തെ വാർത്താവിനിമയ സംവിധാനങ്ങൾ പൂർണമായും തടസപ്പെട്ടിരിക്കുകയാണ്. മലർവാടി ആർട്‌സ് ക്‌ളബ്, പത്മശ്രീ സരോജ്കുമാർ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അപൂർവ ബോസ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News