Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 8:00 pm

Menu

Published on August 14, 2018 at 12:05 pm

നടന്‍ ദിലീപ് സമർപ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി..!!

actress-attack-case-dileep-malayalam-film-industry

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി കോടതി തള്ളി. നദിയെ ആക്രമിച്ച കേസിലെ മൊബൈൽ ദൃശ്യങ്ങൾ കൈമാറണം എന്ന ആവശ്യവുമായി കേസിലെ പ്രതിയായ ദിലീപ് നൽകിയ ഹർജിയാണ് കോടതി തള്ളിയത്. 11 കോടതികളിൽ ദിലീപ് ഹർജി നൽകിയിരുന്നു.

കേസ് നടത്തുന്നതിന് വേണ്ടി ഈ രേഖകൾ ആവശ്യം എന്ന് ചുണ്ടി കാണിച്ചായിരുന്നു ദിലീപിന്റെ വാദം. ഇരയുടെ സ്വകാര്യത ബാധിക്കുന്ന രേഖകൾ വിട്ട് നൽകരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ കൈമാറിയൽ നടിയുടെ സ്വകാര്യതയെ അത് ബാധിക്കും എന്നും കോടതി വ്യക്തമാക്കി.

മജിസ്‌ട്രേട്ട് കോടതിയിലും സെഷന്‍സ് കോടതിയിലും ദിലീപ് ദൃശ്യങ്ങൾ ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിയിരുന്നു. അതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ വിധി വരുന്നത് വൈകിപ്പിക്കാനുള്ള ശ്രമം ആണ് ഇതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

Loading...

Comments are closed.

More News