Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 9:13 pm

Menu

Published on June 18, 2013 at 9:07 am

ബിജു തന്നെ ട്രാപ്പിലാക്കുകയായിരുന്നു എന്ന് ശാലു മേനോണ്‍

actress-shalu-menon-speaks-about-solar-plant-scam

ചങ്ങനാശ്ശേരി : താൻ എങ്ങോട്ടും മുങ്ങിയിട്ടില്ലെന്നും ടീം സോളാർ തട്ടിപ്പ് കേസിൽ അറസ്റ്റ്ി ലായ ബിജു രാധാകൃഷ്ണൻ എല്ലാതരത്തിലും ട്രാപ്പിലാക്കുകയായിരുന്നു എന്ന് സീരിയൽ നടിയും നർത്തകിയുമായ ശാലു മേനോൻ പറഞ്ഞു. ചങ്ങനാശ്ശേരി പുഴവാതിലിലെ വീടിനോടു ചേർന്നുള്ള ജയകേരള സ്കൂൾ ഓഫ് ആർട്ട്‌സിൽ വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഏറ്റവും നല്ല സുഹൃത്ത് എന്ന നിലയിലാണ്എല്ലാകാര്യങ്ങളും ബിജുവിനെ ഏല്പിച്ചത്. തന്റെ ഉടമസ്ഥതയിലുള്ള ജയകേരള നൃത്ത സ്കൂളിന്റെ വളർച്ചയ്ക്കായി മികച്ച ആശയങ്ങൾ ബിജു പറഞ്ഞപ്പോൾ അതിൽ ആകൃഷ്ടയായാണ് എല്ലാം അദ്ദേഹത്തെ ഏല്പിച്ചത്.

‘എനിക്കും അമ്മ കലാ ദേവിക്കും അബദ്ധം പറ്റി. ഞാൻ മുങ്ങിയെന്ന് പറയുന്നത് അസംബന്ധമാണ്. എന്ത്‌ കാരണത്താലാണ് മാധ്യമങ്ങൾ ഇങ്ങനെ പ്രചരിപ്പിച്ചത്. എനിക്ക് മുങ്ങേണ്ട ആവശ്യമില്ല. ശനി,ഞായർ ദിവസങ്ങളിൽ പതിവുപോലെ എന്റെ ഉടമസ്ഥതയിലുള്ള നൃത്ത സ്കൂളുകളിൽ നൃത്തം പഠിപ്പിക്കാൻ പോയിരുന്നു. ഇന്നലെ എന്നെ വിളിച്ച മാധ്യമ പ്രവർത്തകരോട്‌ ഞാൻ സംസാരിച്ചതാണ്. ടീം സോളാർ കേസിൽ എനിക്കെതിരെയുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണ്’-ശാലു മേനോൻ പറഞ്ഞു.

സോളാർ കമ്പനിയുമായി ബന്ധമില്ല. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവുമല്ല. ബിജു രാധാകൃഷ്ണൻ തന്റെ ഏറ്റവും അടുത്ത സുഹൃത്ത് മാത്രമാണ്. ബിജുവുമായി രജിസ്റ്റർ വിവാഹം നടന്നുവെന്ന പ്രചാരണം തെറ്റാണ്. താനും ബിജുവുമായി രജിസ്റ്റർ വിവാഹം കഴിഞ്ഞെന്നും സോളാർ കമ്പനിയുമായി ബന്ധമുണ്ടെന്നും അപവാദം പറയുന്നവരുടെ കൈയ്യിൽ തെളിവുണ്ടെങ്കിൽ ഹാജരാക്കണം .വിവാഹിതയാകാത്ത യുവതിയായ തന്നെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്നവർക്കെതിരെ മാനനഷ്ട്ടത്തിന് കേസ് ഫയൽ ചെയ്യുമെന്നും ശാലു മേനോൻ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News