Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 17, 2026 5:19 pm

Menu

Published on April 25, 2015 at 6:08 pm

മദ്യലഹരിയില്‍ നടി ഉര്‍വശി നിയമസഭയില്‍….!

actress-urvashi-spotted-drunk-in-assembly-hall

തിരുവനന്തപുരം : ഇടതുപക്ഷ വനിത സംഘടനയുടെ ഉദ്ഘാടന ചടങ്ങില്‍ നടി ഉര്‍വശി മദ്യപിച്ച് ലക്കുകെട്ട് എത്തിയതായി വാർത്ത. വെള്ളിയാഴ്ച ഉച്ചയ്ക്ക് നിയമസഭ മന്ദിരത്തിലെ നിയമസഭ ജീവനക്കാരുടെ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഉര്‍വശി മദ്യപിച്ചു വന്നതായി വാർത്തകളുള്ളത്. സ്ഥലകാല ബോധമില്ലാതെ നിയമസഭയില്‍ എത്തിയ ഉര്‍വശി അവിടെ ബഹളം വയ്ക്കുകയും ഉദ്യോഗസ്ഥരോട് തട്ടി കയറുകയും ഒക്കെ ചെയ്തതായി റിപ്പോർട്ടുണ്ട്. ഉച്ചയ്‌ക്ക്‌ ഒന്നരയ്‌ക്കായിരുന്നു ചടങ്ങ്‌ നിശ്‌ചയിച്ചിരുന്നത്‌. എന്നാല്‍ രണ്ടരയോട്‌ കൂടിയാണ്‌ ഉര്‍വശി ചടങ്ങിനെത്തിയത്‌. നിയമസഭാ ബാങ്ക്വറ്റ്‌ ഹാളിലാണ്‌ ചടങ്ങ്‌ സംഘടിപ്പിച്ചിരുന്നത്‌. ആശംസ പ്രാസംഗികയായിരുന്ന പ്രശസ്ത മാധ്യമപ്രവര്‍ത്തക ആര്‍ പാര്‍വ്വതി ദേവിയുടെ പ്രസംഗം നടക്കുന്നതിനിടയിലാണ് ഉര്‍വശി എത്തിയത്. കാറില്‍ നിന്നിറങ്ങിയ ഉര്‍വ്വശി ആടിയാടിയാണ് വേദിയില്‍ എത്തിയത്. ഉര്‍വ്വശി എത്തിയതോടെ പാര്‍വ്വതി ദേവി പ്രസംഗം നിര്‍ത്തി. പരസ്പരം വിരുദ്ധമായിരുന്നു ഉര്‍വ്വശിയുടെ പ്രസംഗം. പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഉര്‍വ്വശി അതു കേട്ടില്ല. യോഗം ബിജെപിയുടേതാണോ സിപിഎമ്മിന്റേതാണോ എന്നൊന്നും തനിയ്ക്കറിയില്ലെന്നും ഇവിടെ വന്നപ്പോഴാണ് നമ്മള്‍ പെണ്ണുങ്ങളുടെ യോഗമാണെന്ന് പിടി കിട്ടിയതെന്നും ഉര്‍വ്വശി പറഞ്ഞു. ഉദ്ഘാടനം എന്ന വാക്ക് പറയാന്‍ പോലും മദ്യലഹരിയില്‍ അവര്‍ക്കായില്ല. മദ്യപിച്ചതിന്റെ പേരില്‍ മുന്‍പും ഉര്‍വശിയ്‌ക്കെതിരെ ആരോപണം ഉണ്ടായിട്ടുണ്ട്.

Loading...

Comments are closed.

More News