Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: സുനന്ദ പുഷകറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരുത്തല്‍ നടത്താന്‍ ശശി തരൂർ ഇടപെട്ടുവെന്ന ഡോ. സുധീര്‍ ഗുപ്തയുടെ ആരോപണം നിഷേധിച്ച് എയിംസ് അധികൃതര്‍. ഇത് സംബന്ധിച്ച എല്ലാ ആരോപണങ്ങളും തെറ്റാണെന്നും എയിംസ് അധികൃതര്‍ വ്യക്തമാക്കി. വെളിപ്പെടുത്തലില്‍ കേന്ദ്ര ആരോഗ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആരോപണം നിഷേധിച്ച് എയിംസ് അധികൃതര്‍ രംഗത്തെത്തിയത്.നന്ദ പുഷ്‌കറിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പര്‍ട്ടില്‍ ഇടപെടാന്‍ ശശി തരൂരും മുന്‍ കേന്ദ്രമന്ത്രി ഗുലാം നബി ആസാദും പ്രേരിപ്പിച്ചെന്ന് എയിംസ് ഫൊറന്‍സിക് വിഭാഗം മേധാവി ഡോക്ടര്‍ സുധീര്‍ ഗുപ്ത ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട സമര്‍പ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍ എയിംസ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
Leave a Reply