Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യുഡല്‍ഹി: വെറും 100 രൂപയ്ക്ക് എയര്‍ ഇന്ത്യ ടിക്കറ്റുകള്‍ ബുക്ക്‌ചെയ്യാം.എയര്‍ഇന്ത്യ ദിനാഘോഷത്തിന്റെ ഭാഗമായാണ് കമ്പനി ഞെട്ടിപ്പിക്കുന്ന ഓഫര്‍ പ്രഖ്യാപിച്ചത്. ഇന്ന് മുതല്‍ അടുത്ത മാസം 30 വരെയുള്ള യാത്രകള്‍ക്ക് ഓഫര്‍ ലഭ്യമാകും. യാത്രാനികുതിയും ഇന്ധനസര്‍ചാര്‍ജും അധികമായി നല്‍കേണ്ടി വരും. ഇന്ന് എയര്‍ ഇന്ത്യാ ദിനമാണെന്നിരിക്കെ ആഘോഷങ്ങളുടെ ഭാഗമായാണ് അഞ്ച് ദിവസത്തേയ്ക്ക് 100 രൂപ നിരക്കില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കമ്പനി അവസരം ഒരുക്കിയിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ നിന്നുമാത്രമേ നൂറ് രൂപ ടിക്കറ്റുകള്‍ ലഭ്യമാകൂ. ആദ്യമായാണ് എയർ ഇന്ത്യ ഇത്തരത്തിൽ എയർ ഇന്ത്യ ദിനം ആഘോഷിക്കുന്നത്. ഇന്ന് എയർ ഇന്ത്യയിലെ മികച്ച തൊഴിലാളികൾക്ക് കമ്പനി അവാർഡ് നൽകുമെന്നും എയർ ഇന്ത്യയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഏയർ ഇന്ത്യ വെബ് സൈറ്റ് വഴിയാണ് ഈ ടിക്കറ്റ് ലഭിക്കുക. ഓഗസ്റ്റ് 27 മുതൽ 31 വരെയാണ് ടിക്കറ്റ് ലഭിക്കുക. എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിച്ച് ഒരു കമ്പനി ആയത് 2007 ഓഗസ്റ്റ് 27 ന് ആയിരുന്നു. ഇതാണ് ഈ ദിവസം എയര്‍ഇന്ത്യ ദിനമായി ആചരിക്കാന്‍ കാരണം. 100 രൂപ ഓഫറിന് പുറമേ ആഭ്യന്തര യാത്രകളില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക്‌ചെയ്യുന്നവര്‍ക്കായി എയര്‍ഇന്ത്യ പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആഭ്യന്തര സര്‍വ്വീസുകളില്‍ യാത്രദിവസത്തിന് ഒരു മാസം മുന്‍പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 30 ശതമാനം വരെയാണ് ഡിസ്‌കൗണ്ട്.
Leave a Reply