Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 17, 2026 12:56 pm

Menu

Published on August 2, 2016 at 8:31 am

ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ രാജിവെച്ചു

all-because-of-aap-gloats-arvind-kejriwal-as-anandiben-patel-quits

ഗാന്ധിനഗർ : ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേൽ രാജിവച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട കത്തിലാണ് ആനന്ദിബെന്‍ രാജി പ്രഖ്യാപിച്ചത്ജറാത്തിൽ ദളിതർക്കെതിരെ വർധിച്ചു വരുന്ന അതിക്രമങ്ങളിൽ നിന്ന് ദളിതരെ രക്ഷിക്കുന്നതിൽ മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേൽ പരാജയമാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത്.2014ല്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായതോടെയാണ് തന്റെ വിശ്വസ്തയായ ആനന്ദിബെന്‍ പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയായി മോഡി നിയമിച്ചത്. ഗുജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രി കൂടിയാണ് ആനന്ദിബെന്‍.
തനിക്ക് 75 വയസ്സ് പ്രായമായെന്നും അതാണ് രാജി തീരുമാനത്തിന് പിന്നിലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 75 വയസ്സാണ് മോഡി മന്ത്രിമാര്‍ക്ക് നിശ്ചയിച്ച പ്രായ പരിധി. എന്നാല്‍ ബെന്നിന്റെ രാജി ബിജെപി നേതൃത്വം ഉടന്‍ തന്നെ സ്വീകരിച്ചു. പട്ടേല്‍ പ്രക്ഷോഭവും ദളിത് രോഷവും ആളിക്കത്താനിടയായത് മോഡിയുടെ അതൃപ്തിക്കിടയാക്കിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News