Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 12:05 am

Menu

Published on September 4, 2018 at 3:59 pm

കലോത്സവവും ചലച്ചിത്രമേളയും ഒരു വർഷത്തേക്ക് ഇല്ല..

all-celebrations-cancelled-by-govermennt-include-school-youth-festival-film-festival

തിരുവനന്തപുരം: സർക്കാർ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന എല്ലാ ആഘോഷ പരിപാടികളും ഒരു വർഷത്തേക്ക് ഒഴിവാക്കി. സംസ്ഥാനത്ത് പ്രളയക്കെടുതി മൂലം കനത്ത നാശനഷ്ടം ഉണ്ടായ സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം. സ്കൂൾ കലോത്സവും ചലച്ചിത്ര മേള തുടങ്ങി വിനോദ സഞ്ചാര വകുപ്പ് ഉൾപ്പടെ എല്ലാ വകുപ്പുകളുടെയും എല്ലാ വകുപ്പുകളുടെയും ആഘോഷ പരിപാടികൾ ഒഴിവാക്കി.

ഇതിനായി മാറ്റിവച്ചിട്ടുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാൻ വകുപ്പ് കൈകാര്യം ചെയ്യുന്ന മേധാവികളെ അറിയിച്ചു. പൊതുഭരണ വകുപ്പാണ് ഈ തീരുമാനം എടുത്തത്.

പ്രളയ ദുരന്തം ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കിയത് ആലപ്പുഴയിലാണ്. ആലപ്പുഴയിൽ വച്ചായിരുന്നു ഈ തവണ സ്കൂൾ കലോത്സവം നടത്താൻ തീരുമാനിച്ചിരുന്നത്. ഡിസംബർ 5 മുതൽ 9 വരെ ആയിരുന്നു നടത്താൻ ഉദ്ദേശിച്ച ദിവസം. നേരത്തെ തന്നെ ഓണാഘോഷ പരിപാടികൾ ഒഴിവാക്കിയിരുന്നു.

Loading...

Comments are closed.

More News