Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ക്വാലാലംപൂര്‍: ‘അള്ളാ’ എന്ന് വിളിക്കാനുള്ള അവകാശം മുസ്ലിങ്ങള്‍ക്ക് കോടതി.മുസ്ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യയിലെ മലേഷ്യയിലെ പരമോന്നത കോടതിയുടേതാണ് വിധി. ഇതേ വിഷയത്തില്‍ നേരത്തെ കീഴ്‌ക്കോടതി പ്രസ്താവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് കത്തോലിക്കാസഭ നല്‍കിയ ഹര്‍ജി കോടതി തള്ളിക്കൊണ്ടാണ് മലേഷ്യന്‍ ഫെഡറല്‍ കോടതി സുപ്രധാനമായ വിധി പ്രസ്താവിച്ചത്.അറബി വാക്കായ ‘അള്ളാ ’ എന്ന പദം മുസ്ലീം ദൈവത്തെ ആണ് പരാമര്‍ശിക്കുന്നത്. മുസ്ലീങ്ങള്‍ക്ക് മാത്രമേ ഈ പദം ഉപയോഗിക്കാന്‍ അനുവാദമുള്ളൂ എന്നാണ് മന്ത്രിസഭാ തീരുമാനം.മുസ്‌ലീങ്ങളല്ലാത്തവര്‍ ഈ പേര് ഉപയോഗിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കാനിടയാക്കുമെന്നും 100-ഓളം പേജുള്ള വിധിന്യായം വായിക്കവെ ജസ്റ്റിസ് മുഹമ്മദ് അപാന്‍ഡി പറഞ്ഞു. 2009 ലെ കീഴ്‌ക്കോടതി വിധി തള്ളിക്കളഞ്ഞുകൊണ്ടാണ് മേല്‍ക്കോടതിയുടെ പുതിയ വിധി.2008ലാണ് കേസിനാസ്പദമായ സംഭവം ഉടലെടുക്കുന്നത്. അള്ളാഹ് എന്ന പദം ഉപയോഗിച്ചതിനെ തുടര്‍ന്ന് ദ ഹെറാള്‍ഡ് എന്ന ക്രിസ്ത്യന്‍ കാത്തലീക് വിഭാഗത്തിന്റെ പത്രം നിരോധിച്ചു. ഇതിനെതിരെ കാത്തിലിക വിഭാഗം കോടതിയെ സമീപിച്ചു.2009 ഡിസംബര്‍ മുപ്പത്തിയൊന്നിന് കാത്തലിക് വിഭാഗത്തിന് അനുകൂലമായി ക്വാലാലം പൂര്‍ ഹൈകോര്‍ട്ട് വിധി പുറപ്പെടുവിക്കുകകയായിരുന്നു. അളളാഹ് എന്ന പദമുപയോഗിക്കാന്‍ കാത്തലിക്കിന് ഭരണഘടനാപരമായ അവകാശമുണ്ടെന്നായിരുന്നു കോടതി നിരീക്ഷണം.ഇത് ഭുരിപക്ഷം വരുന്ന മലേഷ്യന്‍ മുസ്ലീംങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.
Leave a Reply