Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പെപ്‌സി വിഷമാണെന്നും ഇനിമുതല്‍ കമ്പനിയുടെ പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്നും ബച്ചൻ .ഗുജറാത്ത് ടൂറിസം വിഷയത്തില്‍ അലഹബാദില്‍ ഒരു കോളേജ് വിദ്യാര്‍ത്ഥികളുമായി സംസാരിക്കുന്നതിനിടെയാണ് ബച്ചന്‍ തൻറെ നയം വ്യക്തമാക്കിയത്. പെപ്‌സി വിഷമാണെന്ന് തന്റെ ടീച്ചര്‍ പറഞ്ഞുവെന്നും എങ്കില്‍പ്പിന്നെ എന്തിനാണ് അത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്നതെന്നുമാണ് കുട്ടി ചോദിച്ചത്. ഇതേപ്പറ്റി ഗൗരവമായി ചിന്തിച്ച ശേഷം ശീതളപാനീയമായ പെപ്‌സിയുടെ പരസ്യത്തില്‍ ഇനി അഭിനയിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. പെപ്‌സികോ ഇന്ത്യയുടെ ബ്രാന്റ് അംബാസിഡര്‍ സ്ഥാനത്തു നിന്നും പിന്മാറുന്നതായും ബിഗ് ബി പറഞ്ഞു.പെപ്‌സികോ കമ്പനിയുമായി എട്ട് വര്‍ഷത്തെ കരാറാണ് ബച്ചനുണ്ടായിരുന്നത്. ഇതുപ്രകാരം വര്‍ഷം മൂന്ന്‌കോടിയുടെ പ്രതിഫലവും താരത്തിനു നല്‍കിയിരുന്നു. 2002 ലാണ് താരവുമായുള്ള കരാര്‍ കമ്പനി ഒപ്പുവച്ചത്. അതിനു മുന്‍പ് മിറിന്‍ഡ ലെമണിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു. ബച്ചന്‍ ജീവിച്ചിരിക്കുന്ന ഇതിഹാസമാണ്. എന്നാല്‍ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഏത് കമ്പനിയിലേയും പ്രവര്‍ത്തകരെ വിഷമിപ്പിക്കുന്നതാണെന്നും പ്രതീക്ഷിച്ചതല്ലെന്നുമാണ് കമ്പനി വക്താവ് പ്രതികരിച്ചത്.ജനങ്ങള്‍ക്ക് ഹാനികരമായേക്കാവുന്ന വസ്തുക്കളുടെ പരസ്യത്തില്‍ നി്ന്നും വിട്ടു നില്‍ക്കണമെന്ന് ബച്ചന്‍ തൻറെ മകന്‍ അഭിഷേക് ബച്ചനോടും മരുമകള്‍ ഐശ്വര്യ റായിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി താനോ തൻറെ കുടുംബമോ ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്നും ബിഗ് ബി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ മാഗി ന്യൂഡില്‍സ്, കല്യാണ്‍ ജ്വല്ലേഴ്‌സ്, പാര്‍ലി ഗോള്‍ഡ്‌സ്റ്റാര്‍ കുക്കീസ്, ബിനാനി സിമന്റ് എന്നിവയുടെ ബ്രാന്‍ഡ് അംബാസഡറാണ് ബച്ചന്‍.
Leave a Reply