Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 9:34 am

Menu

Published on April 1, 2014 at 12:47 pm

എ സര്‍ട്ടിഫിക്കറ്റുള്ള ചിത്രം സംപ്രേഷണം ചെയ്തതിന് അമൃത ടി.വിക്ക് താക്കീത്

amrita-tv-gets-warning-from-mib-for-airing-a-rated-film

ന്യൂഡല്‍ഹി: എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചലച്ചിത്രം പ്രദര്‍ശിപ്പിച്ചതിന് അമൃതാ ടി.വിക്ക് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയത്തിന്റെ താക്കീത്.ഇത്തരം ചിത്രങ്ങൾ ഇനിയും പ്രദർശിപ്പിച്ചാൽ ചാനലിന്റെ സംപ്രേഷണം തടയുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.എന്നാൽ, നോട്ടീസ് ആറു മാസം മുമ്പേ കിട്ടിയതാണെന്നും വാർത്ത ഇപ്പോൾ പുറത്തുവന്നത് എങ്ങനെയെന്ന് അറിയില്ലെന്നുമാണ് അമൃതാ ചാനൽ അധികൃതർ അറിയിച്ചത്. മുൻപ് സംപ്രേഷണം ചെയ്ത സമയത്ത് സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് ആണെന്ന കാര്യം വെളിപ്പെടുത്താതിരുന്നതിലാണ് ആറുമാസം മുൻപ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നോട്ടീസ് ചാനലിന് ലഭിച്ചത്.പിന്നീടത് എഡിറ്റ് ചെയ്ത ശേഷം കാര്യങ്ങൾ മന്ത്രാലയത്തെ അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് അതിനെ കുറിച്ച് ചാനലിന് ഒരു വിവരം ലഭിച്ചിട്ടില്ല. ആറു മാസം മുൻപ് നടന്ന കാര്യം ഇപ്പോൾ വാർത്തയായതിനെ കുറച്ച് തങ്ങൾക്ക് അജ്ഞത മാത്രമാണെന്നും ചാനൽ അധികൃതർ അറിയിച്ചു.ദിലീപ് നായകനായി അഭിനയിച്ച് ദി ഡോൺ എന്ന സിനിമ പ്രക്ഷേപണം ചെയ്തതിനാണ് നോട്ടീസ് അയച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News