Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 25, 2026 5:34 am

Menu

Published on June 3, 2013 at 9:41 am

കോടതി കനിഞ്ഞു : അങ്കിത്തിന് മിന്നുകെട്ട്

ankit-chavan-got-bail-for-marriage

മുംബൈ: ക്രിക്കറ്റ് വാതുവെപ്പ് കേസില്‍ അറസ്റ്റിലായ ഐ.പി.ൽ താരം അങ്കിത്ത് ചവാൻ പ്രണയിനി നേഹ സംബാരിയെ മിന്നുകെട്ടി. ഞായറാഴ്ച ഉച്ചയ്ക്കുശേഷം മുംബൈയിലെ ഹോട്ടലില്‍വെച്ചായിരുന്നു വിവാഹം. പൊലീസ് നിരീക്ഷണത്തില്‍ ലളിതമായ ചടങ്ങിലായിരുന്നു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ഏതാനും അയൽക്കാരും ആയിരുന്നു ചടങ്ങിൽ ഉണ്ടായത്. അറസ്റ്റിലായി തീഹാർ ജയിലിൽ കിടന്നിരുന്ന അങ്കിത്തിന് വിവാഹത്തിനായാണ് കോടതി ജാമ്യം നൽകിയത്.  കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. കോടതി ഉത്തരവനുസരിച്ച് ജൂണ്‍ ആറിന് അങ്കിതിന് തിരിച്ച് ജയിലിലേക്ക് പോകണം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News