Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോർക്ക് :സ്വവര്‍ഗാനുരാഗിയായതില്‍ അഭിമാനിക്കുന്നതായി ആപ്പിള്‍ സിഇഒ ടിം കൂക്. ദൈവം തനിക്ക് തന്ന ഏറ്റവും വലിയ സൗഭാഗ്യമാണിതെന്നും കുക്ക് പറഞ്ഞു. ‘ബിസിനസ്‌വീക്ക്’ ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് കുക്ക് തന്റെ ലൈംഗികതയെ കുറിച്ച് വെളിപ്പെടുത്തിയത്. സ്വവര്‍ഗാനുരാഗിയാണെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ദൈവത്തിന്റെ വരദാനമായാണ് ഞാന്‍ ഇതിനെ കാണുന്നത്.’ കൂക് ലേഖനത്തില്‍ പറയുന്നു.തന്റെ കമ്പനിയിലെ എല്ലാവര്‍ക്കും ഇതറിയാം. അതുമൂലം ഒരു വിവേചനവും എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. ഒരിക്കലും സ്വന്തം ലൈംഗികതയെ താന്‍ മറച്ചു വെച്ചിട്ടില്ല.തന്നെ പോലെ ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കാന്‍ സ്വവര്‍ഗാനുരാഗി എന്ന നിലയില്‍ തനിക്ക് സാധിക്കും. ജീവതത്തില്‍ പ്രതിസന്ധി ഘട്ടങ്ങള്‍ നിരവധി വന്നിട്ടുണ്ട്. അതെല്ലാം തരണം ചെയ്യാന്‍ സാധിച്ചത് ഈ ആത്മവിശ്വാസമാണ്.ലോകം ഒരുപാട് മാറിയിട്ടുണ്ടെങ്കിലും ലൈംഗികതയുടെ പേരില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്ന നിരവധി പേരുണ്ടെന്നും കൂക് ലേഖനത്തില്‍ പറയുന്നു.
Leave a Reply