Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 4:22 am

Menu

Published on February 21, 2014 at 12:57 pm

ആറന്മുള വിമാനത്താവളം തെറ്റായ വികസന മാതൃകയാണെന്ന് വി.എം സുധീരന്‍

aranmula-project-is-a-wrong-development-model-sudheeran

തിരുവനന്തപുരം: ആറന്മുള വിമാനത്താവളം തെറ്റായ വികസന മാതൃകയാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍.ഇക്കാര്യത്തില്‍ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് പറ്റിയ തെറ്റാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ കുറ്റപ്പെടുത്തി.  പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ ആ തെറ്റ് പിന്തുടരുകയായിരുന്നുവെന്നും ഒരു പ്രമുഖ സ്വകാര്യ ചാനലിനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.മതിയായ പഠനം നടത്താതെയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ വിമാനത്താവളത്തിന് അനുമതി നല്‍കിയത്. കേരളത്തില്‍ പലയിടത്തും മതിയായ അംഗീകരമില്ലാത്ത പദ്ധതികളുണ്ട്. തത്വത്തിലുള്ള അംഗീകാരം തെറ്റുകള്‍ക്ക് ഇടവരുത്തും. ആറന്മുള ആവര്‍ത്തിച്ചാല്‍ തെറ്റുകള്‍ ആവര്‍ത്തിക്കുന്ന സാഹചര്യം വരുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌ന പരിഹാരത്തിന് നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തന്റെ സ്ഥാനാരോഹണ ചടങ്ങ് അടക്കമുള്ള പരിപാടികളില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിട്ടുനിന്നത് തെറ്റായ സന്ദേശം നല്‍കി. എന്നാല്‍ ഇപ്പോള്‍ അതു സംബന്ധിച്ച ധാരണണപ്പിശകുകള്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു. 17 പാറമടകള്‍ക്ക് ലൈസന്‍സ് നല്‍കിയത് സര്‍ക്കാര്‍ പുന:പരിശോധിക്കും. മുഖ്യമന്ത്രിയോടും വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനോടും കെ.പി.സി.സി യോഗത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധീരന്‍ വെളിപ്പെടുത്തി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News