Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 2:22 pm

Menu

Published on September 22, 2014 at 11:08 am

ഏഷ്യന്‍ ഗെയിംസ്:ഷൂട്ടിങ്ങില്‍ നിന്ന് ഇന്ത്യക്ക് വീണ്ടും വെങ്കലം

asian-games-2014-indian-womens-team-won-the-medal-in-the-25-metre-pistol-bronze

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസിന്റെ മൂന്നാം ദിനത്തിൽ വനിതകളുടെ 25 മീറ്റര്‍ ഷൂട്ടിംഗ് എയര്‍ പിസ്റ്റള്‍ ടീമിനത്തില്‍ ഇന്ത്യക്ക് വെങ്കലം. ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ഇന്ത്യ നേടുന്ന മൂന്നാമത്തെ വെങ്കലമാണിത്. ഹീന സിദ്ദു, അനിഷ സയ്യിദ്, രാഹി ജീവന്‍ സര്‍ണൊബാത് എന്നിവരടങ്ങുന്ന ടീം 1729 പോയിന്റോടെയാണ് വെങ്കലം നേടിയത്.1748 പോയിന്റ് നേടിയ ദക്ഷിണ കൊറിയക്കാണ് ഈയിനത്തില്‍ സ്വര്‍ണം. 1747 പോയിന്റ് നേടിയ ചൈന വെള്ളി സ്വന്തമാക്കി. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ അയോണിക പോള്‍ പുറത്തായി . വ്യക്തിഗത ഇനത്തില്‍ നാല് റൗണ്ടുകളിലെ 14 ഷോട്ടുകളില്‍ നിന്ന് 101.9 പോയിന്റേ അയോണിക്കയ്ക്ക് നേടാനായുള്ളൂ.അയോണിക്ക ഉള്‍പ്പെടുന്ന ടീമിന് ആറാമതായാണ് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്.ഇതുവരെ ഒരു സ്വർണ്ണമടക്കം അഞ്ചു മെഡലുകളാണ് ഇന്ത്യക്ക് ലഭിച്ചിട്ടുള്ളത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33