Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:ആം ആദ്മി പാര്‍ട്ടിയ്ക്കെതിരെ ആരോപണവുമായി സാമൂഹ്യ പ്രവര്‍ത്തകയായ അശ്വതി നായര്‍ രംഗത്ത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നാല്‍ ലക്ഷങ്ങള്‍ തരാമെന്ന് ആം ആദ്മി പാര്‍ട്ടി വാഗ്ദാനം ചെയ്തതായി അശ്വതി ആരോപിക്കുന്നു.ആലപ്പുഴയില്‍ ആപ്പിന്റെ തന്നെ സ്ഥാനാര്‍ഥിയായേക്കുമെന്ന് പ്രചരിക്കപ്പെട്ടിരുന്ന പേരാണ് അശ്വതി നായരുടേത്. ഫേസ്ബുക്കിലൂടെയാണ് അശ്വതി നായര്‍ ഇക്കാര്യം പുറത്ത് വിട്ടത്. ആപ്പ് നേതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ മത്സരിക്കാന്‍ സമ്മതിച്ചതെന്ന് അശ്വതി നായര്‍ പറയുന്നു. ആപ്പ് നേതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ മത്സരിക്കാന്‍ സമ്മതിച്ചതെന്ന് അശ്വതി നായര്‍ പറയുന്നു. ആലപ്പുഴയില്‍ മാത്രമേ മത്സരിക്കൂ എന്നും താന്‍ ആപ്പ് നേതാക്കളോട് പറഞ്ഞിരുന്നു. ഇക്കാര്യം അവര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് കൊല്ലത്തേക്ക് മാറ്റാന്‍ ശ്രമം നടന്നു. ഇതിന് വേണ്ടി എത്ര രൂപ വേണമെങ്കിലും തരാമെന്ന് ആം ആദ്മി പാര്‍ട്ടിയിലെ ഒരാള്‍ ഫോണില്‍ വിളിച്ച് പറയുകയും ചെയ്തതായി അശ്വതി പറയുന്നു.തന്നെ ആലപ്പുഴയില്‍ നിര്‍ത്താതെയിരിക്കാന്‍ ചില വ്യക്തികള്‍ക്ക് സ്വാര്‍ത്ഥ താല്പര്യങ്ങള്‍ ഉണ്ടെന്നും അശ്വതി നായര്‍ ആരോപിച്ചു.തന്നെ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയതിന് പിന്നിലെ ലക്ഷ്യം തനിക്ക് പൊതുസമൂഹം നല്‍കിയ വൈകാരിക പിന്തുണ മുതലെടുക്കകയായിരുന്നോ? തനിക്ക് ലക്ഷങ്ങൾ വാഗ്ദാനം നല്കി ആലപ്പുഴയിൽ നിന്നും മാറണം എന്ന് പറയുന്നതിന്റെ പിന്നിലെ ലക്ഷ്യംഎന്താണെന്നും അശ്വതി ചോദിക്കുന്നു.എന്ത് കാരണം കൊണ്ടാണ് പാര്‍ട്ടി ആലപ്പുഴയില്‍ നിന്നും തന്നെ മാറ്റാന്‍ ശ്രമിച്ചതെന്നറിയില്ല. അതിന്റെ സത്യം തേടി ഞാൻ ആലപുഴയിൽ മത്സരിക്കണം എന്ന് ജനവികാരം ഉയര്‍ന്നു വന്നിട്ടുണ്ട്. ഇക്കാര്യം താന്‍ ആലോചിച്ച് തീരുമാനിക്കുമെന്നും അശ്വതി നായര്‍ പറഞ്ഞു.കഴിഞ്ഞ ആറ് വര്‍ഷമായി, തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുക വഴിയാണ് അശ്വതി ജനമനസുകളില്‍ ഇടം പിടിച്ചിരുന്നത്.
Leave a Reply