Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വയനാട്: വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ എം ഐ ഷാനവാസിനെതിരെ മാനന്തവാടിയില്‍ കൈയേറ്റ ശ്രമം. യുഡിഎഫിന്റെ തിരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരണ യോഗത്തിനിടെയാണ് ഷാനവാസിനെതിരെ പ്രതിഷേധം ഉയര്‍ന്നത്. ഷാനവാസ് പാര്‍ട്ടി അംഗങ്ങളെ അവഗണിക്കുന്നു എന്നായിരുന്നു പരാതി. പാര്‍ട്ടി യോഗങ്ങള്‍ക്ക് ക്ഷണിച്ചാല്‍ ഷാനവാസ് പങ്കെടുക്കാറില്ളെന്നും വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കാറില്ളെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. കെ.പി.സി.സി ഭാരവാഹികളുടെ സാന്നിധ്യത്തിലായിരുന്നു ഷാനവാസിനെതിരെ പ്രതിഷേധ പ്രകടനം തുടങ്ങിയത്.പ്രതിഷേധിച്ചവരെ നേരിടാന്‍ മറുവിഭാഗം ശ്രമിച്ചതോടെ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധം ശക്തമായതോടെ ഷാനവാസ് യോഗത്തില്‍ നിന്ന് പുറത്തേക്ക് പോയി. നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കിയ ശേഷം ഷാനവാസ് മടങ്ങി വരികയായിരുന്നു.
Leave a Reply