Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിഡ്നി: ലോകകപ്പ് സെമിയിൽ ഇന്ത്യയെ തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ പ്രവേശിച്ചു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ പടുത്തുയര്‍ത്തിയ 328 റണ്‍സിന്റെ വിജയ ലക്ഷ്യം ഇന്ത്യക്ക് പിന്തുടരാനായില്ല. 46.5 ഓവറില്‍ 233 റണ്‍സിന് ഇന്ത്യ ഓള് ഔട്ടാവുകയായിരുന്നു. അമ്പത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സാണ് ഓസ്ട്രേലിയ എടുത്തത്. ക്യാപ്റ്റന്‍ ധോനി (65), ശിഖര്‍ ധവാന് (45), അജിങ്ക്യ രഹാനെ (44), രോഹിത് ശര്‍മ (34) എന്നിവര്‍ക്ക് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനില്‍ക്കാനായത്. സെഞ്ച്വറി നേടിയ സ്റ്റീവന്‍ സ്മിത്തും (105) അര്‍ധസെഞ്ച്വറി നേടിയ ആരോണ്‍ ഫിഞ്ചുമാണ് (81) ഓസീസിന് കാര്യമായ സംഭാവന നല്‍കിയത്. ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി. 93 പന്തില്‍ നിന്ന് 105 റണ്‍സെടുത്ത സ്മിത്ത് ആണ് മാന്‍ ഓഫ് ദ മാച്ച്. മാര്‍ച്ച് 29ന് മെല്‍ബണില്‍ നടക്കുന്ന ഫൈനലില്‍ ഫൈനലില്‍ ന്യൂസിലന്‍ഡാണ് ഓസ്ട്രേലിയയുടെ എതിരാളികള്‍.