Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് ഓട്ടോ-ടാക്സി തൊഴിലാളികള്‍ സം,സംസ്ഥാന വ്യാപകമായി
സൂചനാ പണിമുടക്ക് നടത്തുന്നു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. ഓട്ടോകള്‍ക്ക് മിനിമം ചാര്‍ജ് 25 രൂപയും കി.മീറ്ററിന് 15 രൂപയും ടാക്സി കാറുകള്‍ക്ക് മിനിമം 250 രൂപയും കി.മീറ്ററിന് 20 രൂപയുമാക്കി നിശ്ചയിക്കണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. 25-ാം തീയതി മുതൽ അനിശ്ചിത കാല പണിമുടക്കും കമ്മറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. ഓണാഘോഷത്തിന്റെ സമാപനം പരിപാടികൾ നടക്കുന്നതിനാൽ തിരുവനന്തപുരം ജില്ലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കി. തിരുവനന്തപുരത്തെ തൊഴിലാളികൾ നാളെ പണിമുടക്കും. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ്, എ.ഐ.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ് തുടങ്ങിയ ട്രേഡ് യൂണിയനുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പണിമുടക്ക്.
Leave a Reply